ഒമ്പത് ജില്ലകളില്‍ ഒരു ദിവസം പത്തിലേറെ രോഗികള്‍; രോഗലക്ഷണമുള്ള 281 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

First Published | Jun 27, 2020, 6:58 PM IST

കേരളത്തില്‍ ഇന്ന് (27.6.'20) 195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഒമ്പത് ജില്ലകളിലാണ് പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മലപ്പുറമടക്കം മൂന്നിടത്ത് 20 ലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് 25 പേര്‍ക്കും, തൃശൂരില്‍ 22 പേര്‍ക്കുമാണ് പുതുതായി രോഗം പിടിപെട്ടത്. കോട്ടയത്ത് 15 പേര്‍ക്കും, എറണാകുളത്ത് 14 പേര്‍ക്കും, ആലപ്പുഴയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ 11 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 8 , പത്തനംതിട്ട 6 , വയനാട് 5, തിരുവനന്തപുരം 4, ഇടുക്കി 2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. അതേസമയം രോഗലക്ഷണമുള്ള 281 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്‌പോട്ട്. അതേസമയം 4 പ്രദേശങ്ങളെ കണ്ടൈയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കൊവിഡ് 19: ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ചുവടെ
undefined
undefined

Latest Videos


undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!