ഇവിടെ വട്ടമിട്ടുപറക്കുന്നതെന്തിന്? കുത്തകകളുടെ വക്കാലത്തും കൊണ്ട് വരണ്ട; കേന്ദ്ര ഏജൻസികളോട് മുഖ്യമന്ത്രി

First Published | Nov 16, 2020, 7:52 PM IST

കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ രാജ്യത്തെ അന്വേഷണ ഏജൻസികൾ ഇവിടെ വട്ടം ഇട്ട് പറക്കുന്നതെന്തിനാണെന്ന് വാര്‍ത്താസമ്മേളനത്തിൽ ചോദിച്ച മുഖ്യമന്ത്രി കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്ന താക്കീതും നല്‍കി. സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ്. ചിലർക്ക് ഉള്ള നിക്ഷിപ്‌ത താല്പര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എങ്ങനെ വരുമെന്നും മുഖ്യമന്ത്രി ചോദിച്ചു. വികല മനസുകൾക്ക് അനുസരിച്ചു തുള്ളി കളിക്കുന്നതായി അന്വേഷണ ഏജൻസികൾ മാറരുതെന്നും അൽപ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടതും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും കൂട്ടിച്ചേര്‍ത്തു.

അന്വേഷണ ഏജൻസികളോട് മുഖ്യമന്ത്രി പറഞ്ഞത്... ചുവടെ ചിത്രങ്ങളിലൂടെ

kerala cm pinarayi vijayan against central investigation agencies
news
kerala cm pinarayi vijayan against central investigation agencies
news

news
news
news
news
news

Latest Videos

click me!