മലയാളിയുടെ മറ്റൊരു ക്രൂരത; രക്ഷകനായത് ഫ്രഞ്ച് സഞ്ചാരി, ഒടുവില്‍ ബൊനവും ഫ്രാന്‍സിലേക്ക്...
First Published | Dec 19, 2020, 12:51 PM ISTനാല് വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നിന്ന് ലോകം ചുറ്റാന്‍ ഇറങ്ങിയ രണ്ട് സുഹൃത്തുക്കളായിരുന്നു ഡൊമനിക്കും നതാലിയയും. അവരങ്ങനെ... യൂറോപ്, ലാറ്റിന്‍ അമേരിക്കയൊക്കെ തങ്ങുടെ ചെറിയ പായ് വഞ്ചില്‍ ചുറ്റി കറങ്ങി ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ കൊച്ചിയിലെത്തി. ഇന്ത്യ എന്നും സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമായിരുന്നല്ലോ... കൊച്ചി വഴി ദില്ലിയിലേക്കായിരുന്നു യാത്രാ മാര്‍ഗ്ഗമെങ്കിലും കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. അങ്ങനെ കൊച്ചി മെറനയില്‍ താമസം തുടങ്ങി. അതിനിടെ ഒരു ദിവസം ബോള്‍ഗാട്ടി പാലസിലേക്ക് നടക്കുമ്പോഴാണ് വഴിയരികില്‍ ഒരു പട്ടിയുടെ ദയനീയ കരച്ചില്‍ ഡൊമനിക്ക് കേട്ടത്. എത്രയെത്ര പട്ടികള്‍ നമ്മുടെയൊക്കെ യാത്രയ്ക്കിടയില്‍ വഴിയരുകിലിരുന്ന് മോങ്ങിയിട്ടുണ്ട് ? ആരേലും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ ? ഇല്ല. പക്ഷേ, ഡൊമനിക്ക് വെറുമൊരു സഞ്ചാരിയായിരുന്നില്ല.... അറിയാം സഞ്ചാരികളുടെ ബൊനത്തെ. അഥവാ ബൊനത്തിന്‍റെ സഞ്ചാരത്തിലേക്കുളള കഥ... ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ് , വിവരണം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ആന്‍സി. സി.