കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍; കുടുംബത്തിലെ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി, വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്
First Published | Aug 29, 2022, 3:59 PM ISTഇന്നലെ രാത്രിയില്‍ തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപമുണ്ടായ അപ്രതീക്ഷിത ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് ജീവനുകളും പൊലിഞ്ഞു. ഉരുള്‍പൊട്ടലിനൊപ്പം അഞ്ച് വയസുള്ള ഒരു കുഞ്ഞടക്കം കുടുംബത്തിലെ എല്ലാവരും ഒലിച്ചു പോവുകയായിരുന്നു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ട് മരിച്ചത്. അഞ്ച് പേരുടെ മൃതദേഹങ്ങളും ഉച്ചയോടെ കണ്ടെടുത്തു. ഇവരിൽ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെ കൊച്ചുമകൻ ദേവാനന്ദിന്‍റെ മൃതദേഹം കണ്ടെടുത്തു. വീടിന് താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ധനേഷ് പയ്യന്നൂര്‍.