ഗംഭീറിന് പിന്നാലെ, തരൂരിനെ തള്ളി ശ്രീശാന്തും; അവന്‍ ഒരേയൊരു സഞ്ജു, ദയവുചെയ്ത് താരതമ്യം ചെയ്യരുത്

First Published | Sep 30, 2020, 5:17 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം ലോകോത്തരമായിരുന്നുവെന്ന് പറയാതെ വയ്യ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ചിരുന്നു. അതില്‍ മറ്റൊരാളായിരുന്നു എംപിയായ ശശി തരൂര്‍. അടുത്ത ധോണിയാണ് സഞ്ജുവെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍ തരൂരിന്റെ അഭിപ്രായത്തോട് ഗംഭീര്‍ പ്രതികരിച്ചിരുന്നു. സഞ്ജുവിനെ ധോണിയാക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ഗംഭീറിന്റെ മറുപടി. സഞ്ജു പുതിയൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മലയാളി താരം എസ് ശ്രീശാന്തും ഗംഭീറിന്റെ ചുവടുപിടിച്ചിരിക്കുകയാണ്. ധോണിയല്ല സഞ്ജുവെന്നാണ് ശ്രീശാന്ത് പറയുന്നത്.
undefined
''സഞ്ജു പുതിയകാലത്തെ ധോണിയൊന്നുമല്ല. അവര്‍ ഒരേയൊരു സഞ്ജുവാണ്. ഒരിക്കലും സഞ്ജുവിനെ ധോണിയുമായി താരതമ്യപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക. 2015ല്‍ മുതല്‍ അവന്‍ എല്ലാ ഫോര്‍മാറ്റിലും കളിച്ചുവരുന്നുണ്ട്. സഞ്ജുവിന് ശരിയായ സമയത്ത് അവസരം നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ കളിക്കുന്നപോലെ അവന്‍ ഇന്ത്യക്കും കളിക്കുമായിരുന്നു. കിരീടങ്ങള്‍ നേടുമായിരുന്നു... എന്നാല്‍ !'' ശ്രീശാന്ത് ട്വീറ്റ് പറഞ്ഞു.
undefined

Latest Videos


രാജസ്ഥാന്‍ ജയിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജു കസറിയിരുന്നു. രണ്ടിലും മാന്‍ ഓഫ് ദ മാച്ച് സഞ്ചുവായിരുനനു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ കളിയില്‍ 32 പന്തില്‍ 74ഉം കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ രണ്ടാമത്തെ കളിയില്‍ 42 പന്തില്‍ 85ഉം റണ്‍സ് താരം നേടിയിരുന്നു.
undefined
പിന്നാലെയാണ് തരൂരിന്റെ ട്വീറ്റ് വന്നത്. ''സഞ്ജു സാംസണിനെ കഴിഞ്ഞ 10 വര്‍ഷമായിട്ട് അറിയാം. 14 വയസ് മാത്രമുള്ളപ്പോള്‍ നീയായിരിക്കും അടുത്ത എംഎസ് ധോണിയെന്നു അദ്ദേഹത്തോടു താന്‍ പറയുകയും ചെയ്തിരുന്നു. അതെ, ആ ദിവസം വന്നെത്തിയിരിക്കുന്നു.'' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
undefined
ഐപിഎല്ലിലെ രണ്ടു അവിസ്മരണീയ ഇന്നിങ്സുകളോടെ ഒരു ലോകോത്തര താരം എത്തിയിരിക്കുന്നുവെന്നായിരുന്നു തരൂര്‍ രാജസ്ഥാന്റെ വിജയത്തിനു ശേഷം തരൂര്‍ കൂട്ടിച്ചേര്‍ത്തു.
undefined
സഞ്ജുവിനെ ധോണിയുമായി താരതമ്യം ചെയ്തതിനോടു താന്‍ യോജിക്കുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നേരത്തേ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് ശ്രീശാന്ത്‌അഭിപ്രായവുമായെത്തിയത്.
undefined
കഴിഞ്ഞ മാസമാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. താല്‍കാലിക കീപ്പറെന്ന നിലയിലാണ് രാഹുല്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ സെലക്റ്റര്‍മാര്‍ക്ക് സഞ്ജുവിനെ എഴുതിതള്ളാനാവില്ല.
undefined
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ചില ടി20 മല്‍സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നു. പക്ഷെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. എങ്കിലും ഐപിഎല്ലിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിലെ സ്ഥാനം തന്നെ തേടിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
undefined
click me!