ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അവസാന ഓവറുകളിലൊന്നാണ് കാര്‍ത്തിക് ത്യാഗി പഞ്ചാബ് കിംഗ്സിനെതിരെ എറിഞ്ഞതെന്നാണ് ഇതിഹാസ താരങ്ങള്‍ പറയുന്നത്.
കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ പഞ്ചാബിന് ജയത്തിലേക്കുള്ള ദൂരം വെറും നാലു റണ്‍സ്. തകര്‍ത്തടിക്കുന്ന പുരാനും മാര്‍ക്രവും അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയിരിക്കെയാണ് കാര്‍ത്തിക് ത്യാഗി മനോഹരമായ യോര്‍ക്കറുകളിലൂടെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇരട്ടപ്രഹരത്തിലൂടെയും കളി രാജസ്ഥാന് അനുകൂലമാക്കിയത്.
തകര്‍പ്പന്‍ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയാണ് കാര്‍ത്തിക് ത്യാഗി രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്
Virendar Sehwag
ത്യാഗിയുടെ ആദ്യ പന്തില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന് റണ്‍സെടുക്കാനായില്ല. രണ്ടാം പന്തില്‍ ഫൈന്‍ ലെഗ്ഗിലേക്ക് അടിച്ച് മാര്‍ക്രം സിംഗിളെടുത്തു.
മൂന്നാം പന്തില്‍ നിക്കോളാസ് പുരാന്‍ പുറത്ത്. ഓഫ് സ്റ്റംപിന് പുറ്തതുപോയ പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പുരാന് പിഴച്ചു. സഞ്ജുവിന് അനായാസ ക്യാച്ച്.
Mahipal Lomoror
നാലാം പന്തി്ല ദീപക് ഹൂഡക്ക് റണ്‍സെടുക്കാനായില്ല. അഞ്ചാം പന്തില്‍ ഹൂഡയും പുറത്ത്. ആറാം പന്തിലും റണ്‍ വഴങ്ങാതെ ത്യാഗി രാജസ്ഥാന് സമ്മാനിച്ചത് അവിശ്വസനീയ ജയം.