ചരിത്രമറിയാതെ ഒരാളുടെ വിധിയെഴുതരുത്; അശോക് ദിന്‍ഡയ്‌ക്കെതിരായ പരിഹാസത്തിനെതിരെ ശ്രീലങ്കന്‍ താരം ഉഡാന

First Published | Sep 30, 2020, 11:05 PM IST

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ട താരങ്ങളില്‍ ഒരാളായിരിക്കും അശോക് ദിന്‍ഡ. ദീര്‍ഘകാലമായി ക്രിക്കറ്റില്‍ സജീവമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദിന്‍ഡ ഐപിഎല്‍ കളിച്ചിട്ടില്ല. എന്നാല്‍ ബംഗാളുകാരനായ ദിന്‍ഡ അനാവശ്യമായി പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. മത്സരങ്ങള്‍ കൂടുതല്‍ അടിവാങ്ങുന്നു എന്ന കാരണത്താലാണ് താരം പരിഹസിക്കപ്പെടുന്നത്. 'അശോക് ദിന്‍ഡ അക്കാഡമി' എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തന്നെയുണ്ട്. 

എന്നാലിപ്പോള്‍ ദിന്‍ഡയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉഡാന. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഉഡാന.
undefined
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു സ്‌റ്റോറി പോസ്റ്റ് ചെയ്തുകൊണ്ടാണ് ഉഡാന പിന്തുണ അറിയിച്ചത്. ഇത്തരം പരിഹാസങ്ങള്‍ ആ താരത്തോടുള്ള ബഹുമാനമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് ഉഡാന കുറിച്ചിട്ടു.
undefined

Latest Videos


ഉഡാന എഴുതിയതിങ്ങനെ... ''ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 വിക്കറ്റില്‍ കൂടുതല്‍ നേടിയ താരമാണ് ദിന്‍ഡ. ചരിത്രമറിയാതെ ഒരാളുടെ വിധിയെഴുതരുത്.'' ശ്രീലങ്കന്‍ പേസര്‍ പറഞ്ഞു.
undefined
എം എസ് ധോണിക്ക് കീഴിലാണ് ദിന്‍ഡ അന്താരാഷ്ട്ര ക്രിക്കക്കറ്റില്‍ അരങ്ങേറുന്നത്. എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് അധികകാലം ടീമില്‍ തുടരാന്‍ സാധിച്ചില്ല.
undefined
2008ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ ദിന്‍ഡയ്ക്കും അവസരം ലഭിച്ചിരുന്നു. അഞ്ച് ടീമുകളെ ഇതുവരെ പ്രതിനിധീകരിച്ചു. എന്നാല്‍ സ്ഥിരതയില്ലായ്മ അപ്പോഴും താരത്തിന് വിനയായി.
undefined
339 രഞ്ജി ട്രോഫിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. മൊത്തത്തില്‍ 420 ഫസ്റ്റ്ക്ലാസ് വിക്കറ്റുകള്‍. 13 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 12 വിക്കറ്റുകളും സ്വന്തമാക്കി. 17 ടി20 വിക്കറ്റുകളും ദിന്‍ഡയുടെ അക്കൗണ്ടിലുണ്ട്.
undefined
36കാരനായ ദിന്‍ഡ വരും ആഭ്യന്തര സീസണില്‍ ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുക.
undefined
click me!