സിദ്ധാര്‍ഥ് കൗള്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ്ഇത്തവണ ഹൈദരാബാദ് നിരയില്‍ കാര്യമായി അഴസരം ലഭിക്കാതിരുന്ന സിദ്ധാര്‍ഥ് കൗളിന് മുംബൈ ഇന്ത്യന്‍സിനെതിരെ ഷാര്‍ജയില്‍ പന്തെറിയാന്‍ അവസരം ലഭിച്ചു. എന്നാല്‍ നാലോവറില്‍ സിദ്ധാര്‍ഥ് കൗള്‍ വിട്ടുകൊടുത്തത് 64 റണ്‍സായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്‍റെ റെക്കോര്‍ഡ് അങ്ങനെ സിദ്ധാര്‍ഥിന്‍റെ പേരിലായി.
undefined
അങ്കിത് രജ്പുത്-രാജസ്ഥാന്‍ റോയല്‍സ്സിദ്ധാര്‍ഥിനെപ്പോലെ അങ്കിതിനെയും പഞ്ഞിക്കിട്ടത് മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിര തന്നെയായിരുന്നു. അബുദാബിയില്‍ നടന്ന മത്സരത്തില്‍ നാലോവറില്‍ 60 റണ്‍സാണ് അങ്കിത് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.
undefined
ഡെയ്ല്‍ സ്റ്റെയിന്‍-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ഡെയ്ല്‍ സ്റ്റെയിന്‍ എന്ന പേസര്‍. എന്നാല്‍ പരിക്കുമൂലം ഏറെക്കാലം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നശേഷം സ്റ്റെയിനിന് പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമെ ആകാനായുള്ളു. ദുബായില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന പോരാട്ടത്തില്‍ നാലോവറില്‍ 57 റണ്‍സ് വിട്ടുകൊടുത്ത വേഗരാജാവിന് ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനുമായില്ല.
undefined
ക്രിസ് ജോര്‍ദ്ദാന്‍-കിംഗ്സ് ഇലവന്‍ പഞ്ചാബ്ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ക്രിസ് ജോര്‍ദ്ദാനാണ് പട്ടികയില്‍ നാലാമത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 57 റണ്‍സാണ് ജോര്‍ദ്ദാന്‍ വഴങ്ങിയത്. വിക്കറ്റ് വീഴ്ത്താനുമായില്ല.
undefined
ലുങ്കി എങ്കിഡി-ചെന്നൈ സൂപ്പര്‍ കിംഗ്സ്ഐപിഎല്ലില്‍ നിന്ന് ആദ്യം പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പന്തെറിഞ്ഞ ലുങ്കി എങ്കിഡിയെ സഞ്ജു സാംസണും രാഹുല്‍ തിവാട്ടിയയും ജോസ് ബട്‌ലറുമെല്ലാം ചേര്‍ന്ന് അടിച്ചുപറത്തിയപ്പോള്‍ താരം വഴങ്ങിയത് നാലോവറില്‍ 56 റണ്‍സ്.
undefined
പിയൂഷ് ചൗള-ചെന്നൈ സൂപ്പര്‍ കിംഗ്സ്സഞ്ജുവിന്‍റെ പ്രഹരമേറ്റ് തളര്‍ന്ന മറ്റൊരു ബൗളറാണ് പിയൂഷ് ചൗള. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത ഒരു വിക്കറ്റെടുത്തു.
undefined
ലോക്കി ഫെര്‍ഗൂസന്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്തുടക്കത്തില്‍ കൊല്‍ക്കത്തയുടെ ഭാഗ്യമായിരുന്നു ലോക്കി ഫെര്‍ഗൂസന്‍. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ നിര്‍ണായക പോരില്‍ രവീന്ദ്ര ജഡേജയുടെ മിന്നല്‍ പ്രഹരത്തില്‍ ഫെര്‍ഗൂസന്‍ വിട്ടുകൊടുത്തത് നാലോവറില്‍ 54 റണ്‍സ്. അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 30 റണ്‍സ് വേണമായിരുന്ന ചെന്നൈ ലോക്കി ഫെര്‍ഗൂസന്‍റെ ഓവറില്‍ മാത്രം 20 റണ്‍സടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കിയപ്പോള്‍ തകര്‍ന്നത് കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കൂടിയായിരുന്നു.
undefined
കാഗിസോ റബാദ-ഡല്‍ഹി ക്യാപിറ്റല്‍സ്ഐപിഎല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്ന റബാദ തുടര്‍ച്ചയായി 26 മത്സരങ്ങളില്‍ വിക്കറ്റെടുത്ത് റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ റബാദ നാലോവറില്‍ വഴങ്ങിയത് 54 റണ്‍സാണ്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല.
undefined
മുഹമ്മദ് ഷമി-കിംഗ്സ് ഇലവന്‍ പഞ്ചാബ്ബാറ്റിംഗ് പറുദീസയായ ഷാര്‍ജിലാണ് ഇന്ത്യയുടെ പേസ് കുന്തമുനയായ മുഹമ്മദ് ഷമിയും ആക്രമിക്കപ്പെട്ടത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ നാലോവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത ഷമി പക്ഷെ മൂന്ന് വിക്കറ്റെടുത്തു.
undefined
ഷെല്‍ഡണ്‍ കോട്രല്‍-കിംഗ്സ് ഇലവന്‍ പഞ്ചാബ്രാഹുല്‍ തിവാട്ടിയ ഷാര്‍ജയില്‍ ഒരോവറില്‍ അഞ്ച് സിക്സ് പറത്തിയത് കോട്രലിന്‍റെ ഓവറിലായിരുന്നു. വിക്കറ്റെടുത്താലുള്ള സല്യൂട്ട് പോലെ ആരാധകര്‍ ഒരിക്കലും മറക്കാത്ത ഓവറായിരുന്നു അത്. രാജസ്ഥാനെതിരായ മത്സരത്തില്‍ കോട്രല്‍ വഴങ്ങിയത് നാലോവറില്‍ 52 റണ്‍സായിരുന്നു. ഒരു വിക്കറ്റുമെടുത്തു.
undefined
ടോം കറന്‍(4 ഓവറില്‍ 54), ആദം സാംപ(4 ഓവറില്‍ 53), ജിമ്മി നീഷാം(4 ഓവറില്‍ 52), ജെയിംസ് പാറ്റിന്‍സണ്‍(4 ഓവറില്‍ 51), നേഥന്‍ കോള്‍ട്ടര്‍നൈല്‍(4 ഓവറില്‍ 51), റബാദ(4 ഓവറില്‍ 51), ആന്ദ്രെ റസല്‍(4 ഓവറില്‍ 51), ആന്‍ഡ്ര്യു ടൈ(4 ഓവറില്‍ 50) എന്നിവരാണ് ഈ ഐപിഎല്ലില്‍ നാലോവറില്‍ 50 റണ്‍സ് വഴങ്ങിയ മറ്റ് ബൗളര്‍മാര്‍.
undefined