കോലിക്കും റെയ്നക്കും പിന്നാലെ ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഹിറ്റ്മാന്‍

First Published | Oct 1, 2020, 8:13 PM IST

അബുദാബി: ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലിയും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്നയുമാണ് രോഹിത്തിന് മുമ്പെ ഐപിഎല്ലില്‍ 5000 പിന്നിട്ട രണ്ടുപേര്‍.

180 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 5430 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ചുറികളും 36 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.
undefined
192 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 37 അര്‍ധസെഞ്ചുറിയും അടക്കമാണ് രോഹിത് 5000 റണ്‍സ് ക്ലബ്ബിലെത്തിയത്.
undefined

Latest Videos


193 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 38 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5368 റണ്‍സാണ് റെയ്നയുടെ നേട്ടം.
undefined
129 മത്സരങ്ങളില്‍ 4793 റണ്‍സടിച്ചിട്ടുള്ള ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാമത്.
undefined
157 മത്സരങ്ങളില്‍ 4529 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് ആണ് അഞ്ചാം സ്ഥാനത്ത്.
undefined
193 മത്സരങ്ങളില്‍ 4476 റണ്‍സടിച്ചിട്ടുള്ള എം എസ് ധോണി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാമതാണ്.
undefined
180 കളികളില്‍ 4427 റണ്‍സടിച്ചിട്ടുള്ള റോബിന്‍ ഉത്തപ്പയാണ് പട്ടികയില്‍ ഒമ്പതാമത്.
undefined
154 മത്സരങ്ങളില്‍ 4217 റൺസടിച്ചിട്ടുള്ള ഗൗതം ഗംഭീര്‍ ആണ് പട്ടികയില്‍ പത്താമത്.
undefined
click me!