ശുഭ്മാന്‍ ഗില്ലും(9), രാഹുുല്‍ ത്രിപാഠിയും(13), തുടക്കത്തിലെ മടങ്ങിയതിന് പിന്നാലെ മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കും നിറം മങ്ങിയതോടെ കൊല്‍ക്കത്ത വന്‍പ്രതിസന്ധിയിലായി.
undefined
എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചക്ക് പ്രത്യാക്രമണത്തിലൂടെ മറുപടി നല്‍കിയ നിതീഷ് റാണയും സുനില്‍ നരെയ്നുമായിരുന്നു കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
undefined
53 പന്തില്‍ 81 റണ്‍സെടുത്ത് റാണ അവസാന ഓവറിലാണ് പുറത്തായത്.
undefined
ഇതിനിടെ പതിമൂന്നാം ഓവറില്‍ തന്‍റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ റാണ ആകാശത്തേക്ക് നോക്കി സുരീന്ദര്‍ എന്നെഴുതിയ 63-ാം നമ്പര്‍ ജേഴ്സി ഉയര്‍ത്തിക്കാട്ടി. ആരാണീ സുരീന്ദര്‍ എന്ന് പിന്നാലെ ആരാധകര്‍ അന്വേഷണം തുടങ്ങുകയും ചെയ്തു.
undefined
നിതീഷ് റാണയുടെ ഭാര്യ സാച്ചി മര്‍വയുടെ പിതാവാണ് സുരീന്ദര്‍. ക്യാന്‍സര്‍ രോഗബാധിതനായിരുന്ന അദ്ദേഹം അടുത്തിടെ അന്തരിച്ചിരുന്നു.
undefined
ഈ സാഹചര്യത്തിലാണ് ഭാര്യപിതാവിനോടുള്ള ആദരസൂചകമായി റാണ ജേഴ്സി ഉയര്‍ത്തിക്കാട്ടിയത്.
undefined
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു നിതീഷ് റാണസാച്ചി വിവാഹം.
undefined
സീസണില്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ റാണക്ക് പക്ഷെ പിന്നീട് ഫോമിലേക്ക് ഉയരാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ന് ഓപ്പണറായാണ് നിതീഷ് റാണ ഇറങ്ങിയത്.
undefined