4 ഓവറില്‍ 64 റണ്‍സ് വഴങ്ങി സിദ്ധാര്‍ത്ഥ് കൗള്‍, പക്ഷെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്
First Published | Oct 4, 2020, 6:31 PM ISTഷാര്‍ജ: ബൗളര്‍മാരുടെ ശവപ്പറമ്പാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റെടുക്കുന്നവരെല്ലാം സിക്സര്‍ പൂരമൊരുക്കുന്ന ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ഇന്ന് ഹൈദരാബാദ് ബൗളര്‍മാരാണ് അടികൊണ്ട് തളര്‍ന്നത്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിതയതാകട്ടെ സീസണില്‍ ആദ്യ മത്സരം കളിച്ച സിദ്ധാര്‍ത്ഥ് കൗളും. കൗളിന്‍റെ അവസാന ഓവറിലെ നാലു പന്തില്‍ രണ്ട് സിക്സു രണ്ടു ഫോറും പറത്തി 20 റണ്‍സടിച്ചാണ് ക്രുനാല്‍ പാണ്ഡ്യ മുംബൈ സ്കോര്‍ 200 കടത്തിയത്.
ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനാല്‍ പകരമെത്തിയ സിദ്ധാര്‍ത്ഥ് കൗള്‍ മുംബൈക്കെതിരെ നാലോവറില്‍ 64 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗൊന്നുമല്ല ഇത്. ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.