ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിടണോ? രാജസ്ഥാന് മൂന്ന് താരങ്ങള്‍ നിര്‍ണായകം

First Published | Apr 22, 2021, 2:30 PM IST

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ സ്ഥിരതയില്ലായ്‌മ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ തുടക്കത്തിലെ അലട്ടിയിരിക്കുകയാണ്. കളിച്ച മൂന്നില്‍ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സ് തോറ്റു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ നായകന്‍ സഞ്ജു സാംസണെ അലട്ടുന്നതും സ്ഥിരത എന്ന ഒറ്റ പ്രശ്‌നം തന്നെ. സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ഏക ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നത് സഞ്ജു ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഫോം കണ്ടെത്തും എന്നാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ശ്രദ്ധിക്കേണ്ട രാജസ്ഥാന്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. 

1. സഞ്ജു സാംസണ്‍ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് അവസാന പന്തുവരെ നീണ്ടുനിന്ന പോരാട്ടത്തില്‍ വെറും നാല് റണ്‍സിന് രാജസ്ഥാന്‍ തോല്‍വി സമ്മതിച്ചപ്പോള്‍ സഞ്ജുവിന്‍റെ പോരാട്ട വീര്യം ശ്രദ്ധേയമായിരുന്നു. സഞ്ജു 63 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും സഹിതം 119 റണ്‍സാണ് അന്ന് അടിച്ചെടുത്തത്.
undefined
എന്നാല്‍ ശേഷം മുന്‍ സീസണുകള്‍ ഓര്‍മ്മിപ്പിച്ച് സഞ്ജു ഫോം കൈവിടുന്നതാണ് ആരാധകര്‍ കണ്ടത്. പിന്നീട് കളിച്ച രണ്ട് മത്സരങ്ങളില്‍ 4, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ സ്‌കോര്‍. എന്നാല്‍ തകര്‍പ്പന്‍ ബാറ്റിംഗ് നിരയുള്ള ആര്‍സിബിക്കെതിരെ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് രാജസ്ഥാന്‍ റോയല്‍.
undefined

Latest Videos


2. ജോസ് ബട്‌ലര്‍കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാന്‍റെ പ്രകടനം ജോസ് ബട്‌ലറുടെ മികവിനെ കൂടി ആശ്രയിച്ചാണ്. ഇടിവെട്ട് തുടക്കം നല്‍കാനും മത്സരം ഫിനിഷ് ചെയ്യാനും കഴിവുള്ള താരം എന്നാല്‍ ഇതുവരെ 76 റണ്‍സ് മാത്രമാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന്സീസണില്‍ നേടിയിട്ടുള്ളൂ.
undefined
ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് 13 പന്തില്‍ 25 റണ്‍സ് നേടി. തൊട്ടടുത്ത മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഏഴ് പന്തില്‍ രണ്ട് റണ്ണേ എടുക്കാനായുള്ളൂ. അതേസമയം പ്രധാന ബാറ്റ്സ്‌മാന്‍മാരെല്ലാം തലകുനിച്ച ചെന്നൈക്കെതിരായ മത്സരത്തില്‍ 35 പന്തില്‍ 49 റണ്‍സുമായി കാലുറപ്പിച്ച ബട്‌ലര്‍ പ്രതീക്ഷയായി. അതിനാല്‍ ബട്‌ലര്‍ മിന്നിയാല്‍ രാജസ്ഥാന്‍ ഇന്ന് മിന്നുമെന്ന് പ്രതീക്ഷിക്കാം.
undefined
3. ചേതന്‍ സക്കരിയഏറെ പ്രതീക്ഷകളോടെ, അവിശ്വസനീയമായി പ്രതിസന്ധികള്‍ തരണം ചെയ്ത് ഐപിഎല്ലിന് എത്തിയ താരമാണ് 20 വയസുകാരനായ ഈ സൗരാഷ്‌ട്ര പേസര്‍. ഈ സീസണില്‍ രാജസ്ഥാന്‍റെ കണ്ടെത്തല്‍ എന്ന് പറയാവുന്ന താരം മൂന്ന് മത്സരങ്ങളില്‍ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്. റണ്‍വഴങ്ങുന്നതില്‍ പിശുക്കനല്ലെങ്കിലുംവിക്കറ്റുമായി ബ്രേക്ക് ത്രൂ നല്‍കാന്‍ കഴിയുന്ന ഈ ഇടംകൈയന്‍ പേസറുടെ പ്രകടനം നിര്‍ണായകമാകും.
undefined
ഐപിഎല്ലിൽ സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയല്‍സ് ഇന്ന് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ ത്രില്ലര്‍ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുംബൈയിലെ വാംഖഡെയില്‍ വൈകിട്ട് 7.30നാണ് മത്സരം. സീസണിലെ മൂന്ന് മത്സരവും ജയിച്ച് മിന്നും ഫോമിലുള്ള ബാംഗ്ലൂരിനെ തളയ്‌ക്കുക രാജസ്ഥാന് വലിയ വെല്ലുവിളിയാണ്. തകര്‍ത്തടിക്കുന്ന എ ബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ്‌വെല്ലും ആര്‍സിബിക്ക് ഇരട്ടി കരുത്താകുന്നു.
undefined
click me!