സ്‌പോര്‍ട്‌സ് ബാറും ചാരിറ്റിയും ബംഗ്ലാവും; ക്രിസ് ഗെയ്‌ലിനെ കുറിച്ച് നിങ്ങളറിയാത്ത അഞ്ച് കാര്യങ്ങള്‍

First Published | Sep 21, 2021, 6:09 PM IST

ജമൈക്ക: 'യൂണിവേഴ്‌സ് ബോസ്'(Universe Boss) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റര്‍ ക്രിസ് ഗെയ്‌ലിന്‍റെ(Chris Gayle) 42-ാം ജന്‍മദിനമാണിന്ന്. പ‍ഞ്ചാബ് കിംഗ്‌സ്(Punjab Kings) താരമായ ഗെയ്‌ല്‍ ഐപിഎല്‍ പതിനാലാം സീസണിനായി യുഎഇയിലാണ് ഇപ്പോഴുള്ളത്. രണ്ട് കോടി രൂപ പ്രതിഫലത്തിലാണ് ഗെയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. കളിക്കളത്തിലും പുറത്തും രസികനായ ഗെയ്‌ലിനെ കുറിച്ച് ആരാധകര്‍ക്ക് അധികം അറിയാത്ത ഏറെ കാര്യങ്ങളുണ്ട്. അവ ഒന്ന് നോക്കാം. 

1. നെഞ്ചിടിപ്പില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്ന അപൂര്‍വ രോഗമുണ്ടായിരുന്നു ചെറുപ്പകാലത്ത് ഗെയ്‌ലിന്. എന്നാല്‍ തുടര്‍ച്ചയായി പാറിപ്പറക്കുന്ന സിക്‌സറുകള്‍ പോലെ ഗെയ്‌ല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ചു. 

2. ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തനായ താരങ്ങളിലൊരാളാക്കി ഗെയ്‌ലിനെ വളര്‍ത്തിയത് സ്‌കൂള്‍കാലത്തെ അദേഹത്തിന്‍റെ അധ്യാപികയായ ജൂണ്‍ ഹാമില്‍ട്ടനാണ്. ഇക്കാര്യം ഗെയ്‌ല്‍ തന്നെ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ഗെയ്‌ലിന്‍റെ 100-ാം ടെസ്റ്റിന് ഈ അധ്യാപികയ്‌ക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. 

Latest Videos


3. ക്രിക്കറ്റിനും ബിസിനസിനും പുറമെ ജീവകാരുണ്യ രംഗത്തും യൂണിവേഴ്‌സ് ബോസ് സജീവമാണ്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ക്രിസ് ഗെയ്‌ല്‍ ഒരു അക്കാദമി നടത്തുന്നുണ്ട്. ദ് ക്രിസ് ഗെയ്‌ല്‍ അക്കാദമി എന്നാണ് ഇതിന്‍റെ പേര്. 
 

4. റിപ്പോര്‍ട്ടുകള്‍(caknowledge.com) പ്രകാരം ക്രിസ് ഗെയ്‌ലിന്‍റെ ആസ്‌തി 232 കോടി ഇന്ത്യന്‍ രൂപയോളം വരും. ക്രിക്കറ്റിന് പുറമെ ജമൈക്കയിലുള്ള സ്‌പോര്‍ട്‌സ് ബാറാണ് ഗെയ്‌ലിന്‍റെ വരുമാന മാര്‍ഗങ്ങളിലൊന്ന്. 'ട്രിപ്പിള്‍ സെഞ്ചുറി സ്‌പോര്‍ട്‌സ് ബാര്‍' എന്നാണ് ഇതിന്‍റെ പേര്. 

5. ജമൈക്കയില്‍ ഒന്‍പത് റൂമുകളുള്ള ബംഗ്ലാവിലാണ് ഗെയ്‌ലിന്‍റെ താമസം എന്നാണ് Makaan.comന്‍റെ റിപ്പോര്‍ട്ട്. ഭാര്യ നടാഷയും മകള്‍
ക്രിസ് അലൈനയും അടങ്ങുന്നതാണ് ഗെയ്‌ലിന്‍റെ കുടുംബം.

click me!