2008ൽ രാഹുല്‍ ദ്രാവിഡിനെ നായകനാക്കി ഐപിഎല്ലിന് ഇറങ്ങിയ ആര്‍സിബി ആദ്യമത്സരത്തിലേ ചെന്നുപെട്ടത് ബ്രണ്ടന്‍ മക്കല്ലത്തിന് മുന്നിൽ. സെഞ്ചുറിയുമായി മക്കല്ലം കത്തിക്കറിയപ്പോള്‍ ആര്‍സിബി തരിപ്പണമായി.
undefined
ജാക്ക് കാലിസ്, അനിൽ കുംബ്ലെ, സഹീര്‍ ഖാന്‍, ഡെയ്‌ൽ സ്റ്റെയ്‌ന്‍, മിസ്‌ബ ഉള്‍ ഹഖ്, വിരാട് കോലി തുടങ്ങി പ്രതിഭാധനന്‍മാര്‍ ഏറെ ഉണ്ടായിട്ടും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ആര്‍സിബി.
undefined
തൊട്ടടുത്ത സീസണിൽ കോടികള്‍ മുടക്കി കെവിന്‍ പീറ്റേഴ്‌സനെ വിജയ് മല്ല്യ ടീമിലെത്തിച്ചെങ്കിലും മാറ്റമുണ്ടായില്ല.
undefined
എന്നാല്‍ പീറ്റേഴ്‌സൺ പാതിവഴിയിൽമടങ്ങിയതോടെ നായകപദവി ഏറ്റെടുത്ത അനിൽ കുംബ്ലെ, ബാംഗ്ലൂരിനെ തുടര്‍ച്ചയായി രണ്ട് സീസണിൽ സെമിയിലെത്തിച്ചു.
undefined
2011ലെ താരലേലത്തിന് മുമ്പ് വിരാട് കോലി ഒഴികെയെല്ലാവരെയും പുറത്താക്കിയ ആര്‍സിബി, ക്രിസ് ഗെയ്‌ൽ, എബി ഡിവിലിയേഴ്‌സ്, ഡാനിയേൽ വെട്ടോറി, തിലകരത്നെദിൽഷന്‍, തുടങ്ങിയവരെ ടീമിലെത്തിച്ചു.
undefined
യുവ്‌രാജ് സിംഗ്, മിച്ചൽ സ്റ്റാര്‍ക്ക്, മുത്തയ്യ മുരളീധരന്‍, ഷെയ്‌ന്‍ വാട്സൺ, ദിനേശ് കാര്‍ത്തിക്, തുടങ്ങി വമ്പന്‍ പേരുകാര്‍ പലരും ടീമിലെത്തിയെങ്കിലും തലവര മാറിയില്ല.
undefined
റെയ് ജെന്നിംഗ്സ്, ഗാരി കേര്‍സ്റ്റന്‍, ഡാനിയേൽ വെട്ടോറി, സൈമൺ കാറ്റിച്ച് തുടങ്ങി സൂപ്പര്‍ പരിശീലകരും ആര്‍സിബിയിൽ എത്തിയപ്പോള്‍ നിറംമങ്ങി.
undefined
താരലേലത്തിൽ യുക്തിയില്ലാത്ത തീരുമാനങ്ങളും ബൗളര്‍മാരെ തുണയ്‌ക്കാത്ത ചിന്നസ്വാമി സ്റ്റേഡിയവുമൊക്കെ ആര്‍സിബിയെ പിന്നോട്ടടിച്ചു.
undefined
13 സീസണിൽ കലാശപ്പോരിന് യോഗ്യത നേടിയത് മൂന്ന് വട്ടം മാത്രം. കഴിഞ്ഞ നാല് സീസണിൽ രണ്ട് തവണ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
undefined
ഇക്കുറി നന്നായി തുടങ്ങി പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും പാതിവഴിയിൽ പതിവുദൗര്‍ബല്യങ്ങള്‍ പിടികൂടി.
undefined
ബാറ്റിംഗില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിരാട് കോലിയെ നായകപദവിയിൽ നിന്ന് സ്വതന്ത്രനാക്കണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഇന്ത്യന്‍ ടീം നായകന്‍ മറ്റൊരാള്‍ക്ക് കീഴില്‍ കളിക്കാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം.
undefined
അടുത്ത വര്‍ഷം മെഗാ താരലേലം ഇല്ലെങ്കില്‍ വലിയ അഴിച്ചുപണിക്കും വഴിയില്ലാതെയാകും.
undefined
എന്തായാലും പണക്കൊഴുപ്പിലും താരത്തിളക്കത്തിലും മുന്നിലുള്ള ആര്‍സിബി വരും സീസണിലെങ്കിലും ആരാധകരോട് നീതി പുലര്‍ത്താന്‍ കഴിയുന്ന വിജയഫോര്‍മുല കണ്ടെത്തുമെന്ന് കരുതാം.
undefined