സൂര്യകുമാര്‍ യാദവ്സൗരവ് ഗാംഗുലി ഏറ്റവും കൂടുതല്‍ പ്രശംസിച്ചത് മുംബൈ ഇന്ത്യന്‍സിനായി സ്ഥിരതയാര്‍ന്ന കാഴ്‌ചവെക്കുന്ന ബാറ്റ്സ്‌മാന്‍ സൂര്യകുമാര്‍ യാദവിനെ. സൂര്യകുമാര്‍ മികച്ച താരമാണ്, അദേഹത്തിന്‍റെ സമയം വരും എന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.
undefined
ഐപിഎല്ലില്‍ ഈ സീസണില്‍ 14 മത്സരങ്ങളില്‍ 410 റണ്‍സ് നേടിയിട്ടുണ്ട് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 424 റണ്‍സും 2018ല്‍ 512 റണ്‍സും നേടിയിരുന്നു. ഈ സീസണില്‍ തിളങ്ങിയിട്ടും താരത്തെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
undefined
എന്നാല്‍ ഇരുപത്തിയൊമ്പതുകാരനായ സൂര്യകുമാര്‍ യാദവിന് മുന്നില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അടഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്നതാണ് ദാദയുടെ വാക്കുകള്‍.
undefined
സഞ്ജു സാംസണ്‍ഗാംഗുലിയുടെ പ്രശംസ പിടിച്ചുപറ്റിയ മറ്റൊരു താരം രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണ്‍ ആണ്. സീസണില്‍ 14 മത്സരങ്ങളില്‍ 375 റണ്‍സ് സഞ്ജു നേടി. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ 85 ആണ് ഉയര്‍ന്ന സ്‌കോര്‍. 30നടുത്ത് ശരാശരിയും 150 സ്‌ട്രൈക്ക് റേറ്റും 25കാരനായ സഞ്ജുവിന്‍റെ പേരിലുണ്ട്.
undefined
രാഹുല്‍ ത്രിപാഠികൊല്‍ക്കത്തയ്‌ക്കായി സീസണിന്‍റെ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തു രാഹുല്‍ ത്രിപാഠി. സീസണില്‍ ഓപ്പണിംഗില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയ കൊല്‍ക്കത്ത ആശ്വാസം കണ്ടെത്തിയത് ത്രിപാഠിക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ്. സീസണിലാകെ 11 മത്സരങ്ങളില്‍ 230 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ചെന്നൈക്കെതിരെ നേടിയ 81 റണ്‍സ്ശ്രദ്ധേയമായി.
undefined
വരുണ്‍ ചക്രവര്‍ത്തിപതിമൂന്നാം സീസണിലെ ഏറ്റവും ശ്രദ്ധേയമായ സ്‌പിന്നര്‍മാരിലൊരാള്‍. സീസണില്‍ വീഴ്‌ത്തിയത് 14 മത്സരങ്ങളില്‍ 18 വിക്കറ്റ്. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 20 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് ഏറ്റവും മികച്ച പ്രകടനം. 7.10 ഇക്കോണമിയിലാണ് താരം പന്തെറിയുന്നത് എന്നതും കണക്കുകള്‍ കരുത്ത് കൂട്ടുന്നു. ഐപിഎല്ലിലെ ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വഴി തുറന്നു.
undefined
ശുഭ്‌മാന്‍ ഗില്‍വെറും 21 വയസ് മാത്രമുള്ള ഗില്‍ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നേടിയത് 440 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. 70 ആണ് ഉയര്‍ന്ന സ്‌കോര്‍. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെക്കുമ്പോഴും അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്‌ട്രൈക്ക് റേറ്റിലെ കുറവ് മാത്രം. ഇത്തവണ 117 ആണ് താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്. എന്തായാലും ഓസീസ് പര്യടനത്തില്‍ ഗില്‍ ടീമിലുണ്ട്.
undefined
ദേവ്‌ദത്ത് പടിക്കല്‍സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. മലയാളിയായ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ തന്നെയാണ് അണ്‍ക്യാപ്‌ഡ് താരങ്ങളിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും. 14 മത്സരങ്ങളില്‍ 472 റണ്‍സടിച്ചാണ് 20 വയസ് മാത്രമുള്ള പടിക്കല്‍ ഗാംഗുലിയുടെ മനം കവര്‍ന്നിരിക്കുന്നത്. സീസണില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ പേരിലാക്കിയപ്പോള്‍ 74 ഉയര്‍ന്ന സ്‌കോര്‍.
undefined