സിക്‌സര്‍ പൂരത്തിന് മുമ്പ് തിവാട്ടിയയോട് പറഞ്ഞത് എന്ത്? വെളിപ്പെടുത്തി സഞ്ജു സാംസണ്‍

First Published | Sep 30, 2020, 10:29 AM IST

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരഫലം മാറ്റിമറിച്ച ഇന്നിംഗ്‌സായിരുന്നു രാഹുല്‍ തിവാട്ടിയയുടേത്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ച രാജസ്ഥാന്‍ റോയല്‍സ് താരം പിന്നീട് ഷെല്‍ഡണ്‍ കോട്രലിന്‍റെ ഒരോവറില്‍ അഞ്ച് സിക്‌സുകളുമായി വിസ്‌മയമാവുകയായിരുന്നു. മത്സരത്തിനിടെ തിവാട്ടിയയോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട്. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരം വലിയ അനുഭമായിരുന്നു. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ രാഹുല്‍ തിവാട്ടിയക്ക് പരമാവധി പിന്തുണ നല്‍കാനാണ് ശ്രമിച്ചതെന്ന് സഞ്ജു സാംസണ്‍.
undefined
ഒരൊറ്റ സിക്‌സ് അടിച്ചാല്‍ മതി ഫോമിലെത്താന്‍ പറ്റുമെന്ന് അദേഹത്തോട് പറഞ്ഞു.
undefined

Latest Videos


അതിനു ശേഷം വമ്പന്‍ സിക്‌സുകളുമായി തിവാട്ടിയ ടീമിനെ ജയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നുംസഞ്ജു ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
undefined
സിക്‌സറുകള്‍ പായിക്കാന്‍ രാജസ്ഥാന്‍ ഇറക്കിയ തിവാട്ടിയ വിയര്‍ക്കുന്ന കാഴ്‌ചയാണ് ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ കണ്ടത്.
undefined
ആദ്യം നേരിട്ട 19 പന്തില്‍ ബൗണ്ടറികള്‍ പോലുമില്ലാതെ എട്ട് റണ്‍സ് മാത്രം.
undefined
റിട്ടയര്‍ഡ് ഹര്‍ട്ടായി പോടേ, എടുത്ത് ആറ്റിലിട് എന്നിങ്ങനെയുള്ള മുറിവിളിയാണ് രാഹുല്‍ തിവാട്ടിയക്ക് നേരിടേണ്ടിവന്നത്.
undefined
എന്നാല്‍ പിന്നീട് കണ്ടത് തിവാട്ടിയ മറ്റൊരു ബാറ്റിംഗ് മുഖം കാട്ടുന്നതാണ്. അവസാന 12 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം 45 റണ്‍സുമായി തിവാട്ടിയ വേറെ ലെവലായി.
undefined
കോട്രലിന്‍റെ 18-ാം ഓവറില്‍ അഞ്ച് സിക്‌സുകള്‍ ആ ബാറ്റില്‍ നിന്ന് ഗാലറിയിലെത്തി.
undefined
19-ാം ഓവറിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ 31 പന്തില്‍ 53 റണ്‍സെടുത്തിരുന്നു തിവാട്ടിയ.
undefined
മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ടും രാജസ്ഥാന്‍റെ ത്രസിപ്പിക്കുന്നജയത്തിന് നിറംകൂട്ടി.
undefined
പഞ്ചാബിനെതിരെ 223 റണ്‍സ് പിന്തുടര്‍ന്ന് രാജസ്ഥാന്‍ നാല് വിക്കറ്റിന് ജയിച്ചപ്പോള്‍ 42 പന്തില്‍ 85 റണ്‍സെടുത്ത സഞ്ജുവായിരുന്നു കളിയിലെ താരം.
undefined
click me!