അളിയാ...നന്ദിയുണ്ട്, തിവാട്ടിയയോട് യുവി; ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ക്രിക്കറ്റ് ആരാധകര്‍

First Published | Sep 28, 2020, 10:52 AM IST

ഷാര്‍ജ: സാക്ഷാല്‍ യുവിയുടെ പേരിലുള്ള ആറ് സിക്‌സറിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തുമോ വലിയ മേല്‍വിലാസമൊന്നുമില്ലാത്ത ഒരു ഇന്ത്യന്‍ താരം. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ആരാധകരുടെ ചങ്കിടിപ്പ് ഏറിയ നിമിഷങ്ങള്‍. യുവിയുടെ നെഞ്ചിലും തീ കോരിയിട്ട് തിവാട്ടിയയുടെ സിക്‌സറടി. പിന്നീട് നടന്നത് നാടകീയമായ ചരിത്ര രംഗങ്ങള്‍. പിന്നാലെയെത്തിയ യുവിയുടെ രസകരമായ കമന്‍റും കാണാം. 

ആദ്യം നേരിട്ട 19 പന്തില്‍ ബൗണ്ടറികള്‍ പോലുമില്ലാതെ എട്ട് റണ്‍സ് മാത്രം.
undefined
ഇതോടെ റിട്ടയര്‍ഡ് ഹര്‍ട്ടായി പോടേ, എടുത്ത് ആറ്റിലിട് എന്നിങ്ങനെയുള്ള മുറിവിളിയാണ് രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തിവാട്ടിയക്ക് നേരിടേണ്ടിവന്നത്.
undefined

Latest Videos


മറുവശത്ത് സഞ്ജു സാംസണ്‍ കഴിഞ്ഞ മത്സരം ഓര്‍മ്മിപ്പിച്ച് തലങ്ങും വിലങ്ങും സിക്‌സര്‍ പായിക്കുന്നുണ്ടായിരുന്നു.
undefined
ചുമ്മാ പറയിപ്പിക്കാതെ, കുറ്റിക്ക് അടിച്ച് കയറിപ്പോടേ എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഒരാളുടെകമന്‍റ്.
undefined
കമന്‍റേറ്റര്‍മാരും കളിയാക്കിയതോടെ ഇവനേത് എന്ന് ആരാധകര്‍ മുക്കത്തു വിരല്‍വെച്ച് ചോദിച്ചു.
undefined
എന്നാല്‍ അവസാന 12 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം 45 റണ്‍സുമായി തിവാട്ടിയ വേറെ ലെവലായി.
undefined
ജയമുറപ്പിച്ച് സല്യൂട്ട് അടിച്ച് മടങ്ങാന്‍ കൊതിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രലായിരുന്നു തിവാട്ടിയയുടെ ഇര.
undefined
18-ാം ഓവറില്‍ ആദ്യ നാല് പന്തും ഗാലറിയില്‍. യുവിയുടെ ആറ് സിക്‌സറിന് ശേഷം ഒരു ഇന്ത്യന്‍ താരത്തിന്‍റെ സമാന പ്രകടനം പ്രതീക്ഷിച്ചു ആരാധകര്‍.
undefined
നേരത്തെ മുട്ടിക്കളിച്ചതിന്, സഞ്ജുവിന് സമ്മര്‍ദം നല്‍കിയതിന് തിവാട്ടിയയെ തെറിവിളിച്ചവരെല്ലാം പ്ലേറ്റ് മാറ്റി.
undefined
ഇനി ചത്തതുപോലെ കിടക്കാം എന്നായി പലരും. അവിശ്വസനീയ ഇന്നിംഗ്‌സിന് തിവാട്ടിയിയെ പ്രശംസ കൊണ്ട് മൂടി ഏവരും.
undefined
തിവാട്ടിയയുടെ സിക്‌സര്‍ പൂരം കണ്ട് നെഞ്ചില്‍ തീ കയറിയ യുവിയും ട്വീറ്റ് ചെയ്തു.
undefined
ഒരു പന്ത് പാഴാക്കിയതിന് നന്ദി എന്നായിരുന്നു യുവിയുടെ രസകരമായ കമന്‍റ്.
undefined
നഷ്‌ടമായ അഞ്ചാം പന്ത് ഞങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചുവെന്ന് രാജസ്ഥാന്‍ റോയല്‍സ് മറുപടി നല്‍കി.
undefined
19-ാം ഓവറിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ തിവാട്ടിയ 31 പന്തില്‍ 53 റണ്‍സെടുത്തിരുന്നു.
undefined
രാഹുല്‍ തിവാട്ടിയയെ കൂടാതെ സഞ്ജു സാംസണിനെയും മായങ്ക് അഗര്‍വാളിനെയും യുവി പ്രശംസിച്ചു.
undefined
വാശിയേറിയ മത്സരം രാജസ്ഥാന്‍ നാല് വിക്കറ്റിന് ജയിച്ചപ്പോള്‍ 42 പന്തില്‍ 85 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ താരം.
undefined
പഞ്ചാബിനായി 50 പന്തില്‍ 106 റണ്‍സെടുത്ത മായങ്കിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി പാഴായി.
undefined
2007ലെ കന്നി ടി20 ലോകകപ്പിലായിരുന്നു യുവ്‌രാജ് സിംഗ് ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയത്.
undefined
ടി20യില്‍ ഓവറിലെ ആറ് പന്തും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി അന്ന് യുവി.
undefined
ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് അന്ന് യുവിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞത്.
undefined
click me!