ശ്രദ്ധാകേന്ദ്രം ദേവ്‌ദത്ത്, സൂപ്പര്‍ താരം കളിക്കില്ല; ആര്‍സിബി ടീം സാധ്യതകള്‍

First Published | Sep 24, 2020, 2:03 PM IST

ദുബായ്: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വൈകിട്ട് ഏഴരയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ജയം തുടരാന്‍ ഇറങ്ങുന്ന ആര്‍സിബിയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം. 

ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ഇന്നത്തെ മത്സരത്തിലും കളിച്ചേക്കില്ല.
undefined
മോറിസിന്‍റെ പരിക്ക് ഭേദമായിട്ടില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു.
undefined

Latest Videos


ദേവ്‌ദത്ത് പടിക്കലിന്‍റെ പ്രകടനത്തിലാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്.
undefined
ഐപിഎല്‍ അരങ്ങേറ്റത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ 42 പന്തില്‍ 56 റണ്‍സ് നേടി തിളങ്ങിയിരുന്നു ദേവ്‌ദത്ത്.
undefined
ദേവ്‌ദത്തിനൊപ്പം ആരോണ്‍ ഫിഞ്ച് തന്നെയാവും ഓപ്പണര്‍.
undefined
ഗംഭീര ഇന്നിംഗ്‌സിലൂടെ തിരിച്ചുവരാനാകും കിംഗ്‌സ് ഇലവനെതിരെ നായകന്‍ വിരാട് കോലി ശ്രമിക്കുക.
undefined
വീണ്ടുമൊരു വെടിക്കെട്ട് ഇന്നിംഗ്‌സാണ് എ ബി ഡിവിലിയേഴ്‌സിന്‍റെ ബാറ്റില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്.
undefined
ബിഗ്‌ ബാഷില്‍ തിളങ്ങിയ ജോഷ് ഫിലിപ്പിന് ഐപിഎല്ലില്‍ മികവ് കാട്ടാനുള്ള അവസരമാണ്.
undefined
ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുത്തില്ലെങ്കിലും സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറെ നിലനിര്‍ത്തിയേക്കും.
undefined
ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ബാറ്റിംഗിലും കരുത്തുകാട്ടുകയാണ് ശിവം ദുബേക്ക് മുന്നിലുള്ളത്.
undefined
ആദ്യ മത്സരത്തില്‍ തിളങ്ങിയ നവ്‌ദീപ് സെയ്‌നി ഇന്നുമിറങ്ങും.
undefined
ന്യൂ ബോളില്‍ വിക്കറ്റ് എടുക്കാനാകുമെന്ന് വീണ്ടും തെളിയിക്കേണ്ടതുണ്ട്ഉമേഷ് യാദവിന്.
undefined
ടീമിലെ സീനിയര്‍ പേസറായ ഡെയ്‌ല്‍ സ്റ്റെയ്‌ന് മികവിനൊപ്പം യുവതാരങ്ങളെ പ്രചോദിപ്പിക്കേണ്ട കടമയുമുണ്ട്.
undefined
സണ്‍റൈസേഴ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനവും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.
undefined
click me!