ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തിന് പുറമെ ദുബായിലെ വലിയ സ്റ്റേഡിയത്തിലും സഞ്ജുവിന്‍റെ സിക്സര്‍ പൂരം കാണാനാകുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.
undefined
രാജസ്ഥാനായി ഇറങ്ങമെന്ന് ഉറപ്പുള്ള മലയാളി താരമാണ് സഞ്ജുവെങ്കില്‍ മറ്റ് രണ്ടുപേര്‍ കൂടി ഇന്നത്തെ മത്സരത്തിലെ മലയാളി തിളക്കമേറ്റുന്നുണ്ട്. ഫീല്‍ഡ് അമ്പയറായ കെ എന്‍ അനന്തപത്മനാഭനാണ് ഒരാള്‍. സി ഷംസുദ്ദീനൊപ്പമാണ് രാജ്യാന്തര അമ്പയറായി സ്ഥാനക്കയറ്റം ലഭിച്ച അനന്തപത്മനാഭന്‍ ഇന്ന് മത്സരം നിയന്ത്രിക്കാനിറങ്ങുന്നത്.
undefined
കേരളത്തിന്‍റെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്ന അനന്ത പത്മനാഭനില്‍ നിന്ന് ലോക്ക് ഡൗണ്‍ കാലത്ത് സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രധാനമായും ലെഗ് സ്പിന്നര്‍മാരുടെ പന്തുകള്‍ നേരിടാനാണ് സഞ്ജു അനന്തന്‍റെ സഹായം തേടിയത്.
undefined
അനന്തനും സഞ്ജുവിനും പുറമെ മറ്റൊരു മലയാളി കൂടിയുണ്ട് ഇന്നത്തെ മത്സരത്തിലെ നിര്‍ണായക സ്ഥാനത്ത്. ഇന്നത്തെ മത്സരത്തിലെ മാച്ച് റഫറിയാ വി നാരായണന്‍കുട്ടിയാണ് അത്.
undefined
കോഴിക്കോട് സ്വദേശിയായ നാരായണന്‍കുട്ടി കഴിഞ്ഞ വര്‍ഷം നേപ്പാള്‍-സിംബാബ്‌വെ മത്സരം ഉള്‍പ്പെടെ അഞ്ച് ടി20 മത്സരങ്ങളില്‍ മാച്ച് റഫറിയായിട്ടുണ്ട്.
undefined
കൊല്‍ക്കത്ത ടീമിലെ മലയാളി പേസറായ സന്ദീപ് വാര്യര്‍ കൂടി ഇന്ന് കളത്തിലിറങ്ങിയാല്‍ നാല് മലയാളികള്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ സാന്നിധ്യമറിയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
undefined
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സന്ദീപ് വാര്യര്‍ക്ക് പകരമെത്തിയ കമലേഷ് നാഗര്‍ഗോട്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതിനാല്‍ ഇന്ന് സന്ദീപ് പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യത കുറവാണ്.
undefined