രോഹിത് കളിക്കുമോ? പരിക്ക് അഭ്യൂഹങ്ങളില്‍ മുംബൈ ക്യാമ്പ്; പ്ലേയിംഗ് ഇലവന്‍ സാധ്യത ഇങ്ങനെ
First Published | Oct 23, 2020, 3:18 PM ISTഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോള്‍ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേയിംഗ് ഇലവന്‍ ആശയക്കുഴപ്പത്തില്‍. ചെന്നൈയുമായുള്ള ക്ലാസിക് പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയില്ലാതെ മുംബൈ ഇറങ്ങേണ്ടിവരുമോ എന്ന ചോദ്യം ആരാധകരെയടക്കം സമ്മര്‍ദത്തിലാക്കുന്നു. പരിക്കേറ്റ രോഹിത്തും ഇഷാനും കളിക്കുമോയെന്ന് വ്യക്തമല്ല. ഇരുവരും കളിക്കാതെ വന്നാല്‍ പകരക്കാര്‍ ആരാവും എന്നതും ചര്‍ച്ചയാണ്. സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തില്‍ മുംബൈയുടെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ നോക്കാം.