ഗെയ്‌ല്‍ ഇന്നെങ്കിലും ഇറങ്ങുമോ? പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ

First Published | Sep 27, 2020, 5:32 PM IST

ഷാര്‍ജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- കിംഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. വൈകിട്ട് 7.30ന് ഷാർജയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്താണ് പഞ്ചാബ് എത്തുന്നത്. പഞ്ചാബ് നിരയില്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ക്രിസ് ഗെയ്‌ല്‍ ഇടംപിടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 
 

കെ എല്‍ രാഹുല്‍കെ എല്‍ രാഹുലിന്‍റെ മിന്നും ഫോമിലാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി(69 പന്തില്‍ 132) നേടിയിരുന്നു.
undefined
മായങ്ക് അഗർവാള്‍മായങ്കിന്‍റെ ഫോമും പഞ്ചാബിന് ആശ്വാസം നല്‍കും.
undefined

Latest Videos


ക്രിസ് ഗെയ്ല്‍ നിക്കോളാസ് പുരാന്‍ക്രിസ് ഗെയ്‌ലിന്‍റെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോ ഇന്നത്തെ മത്സരം. ആരാധകര്‍ പ്രതീക്ഷയിലാണ്.
undefined
കരുണ്‍ നായർടീമിലെ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇന്നും അവസരം നല്‍കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
സർഫ്രാസ് ഖാന്‍തെളിയിക്കാനേറെയുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മുന്‍ റെക്കോര്‍ഡുകളാണ് സര്‍ഫ്രാസ് ഖാന് കരുത്താകുന്നത്.
undefined
ഗ്ലെന്‍ മാക്‌സ്‌വെല്‍മത്സരഫലം ഒറ്റയ്‌ക്ക് മാറ്റിമറിക്കാന്‍ കെല്‍പുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്തിരുത്തുന്നതിനെ കുറിച്ച് പഞ്ചാബിന് ഇപ്പോള്‍ ചിന്തിക്കാനേ കഴിയില്ല.
undefined
ജിമ്മി നീഷാംന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ നീഷാം ആയിരിക്കും ടീമിലെ മറ്റൊരു വിദേശ താരം.
undefined
മുരുകന്‍ അശ്വിന്‍പഞ്ചാബ് നിരയിലെ സ്‌പിന്നറായ മുരുകന്‍ അശ്വിനും ഇന്ന് കളിക്കും എന്നാണ് റിപ്പോര്‍ട്ട്.
undefined
ഷെല്‍ഡണ്‍ കോട്രല്‍വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രല്‍ കോട്രലില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് കിംഗ്‌സ് ഇലവന്‍.
undefined
രവി ബിഷ്‍ണോയ്അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കുകയാണ് ബിഷ്‌ണോയുടെ ലക്ഷ്യം.
undefined
മുഹമ്മദ് ഷമിടീമിലെ ഏറ്റവും മികച്ച പേസറായ ഷമിയുടെ ഓവറുകള്‍ ടീമിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമാകും.
undefined
click me!