സുനില്‍ നരെയ്‌ന്‍മുംബൈ ഇന്ത്യന്‍സിനെതിരെ 10 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രം നേടി. എങ്കിലും ബൗളിംഗില്‍ തിളങ്ങുന്നതിനാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ഓപ്പണറായി തുടരുമോ എന്ന് കണ്ടറിയണം.
undefined
ശുഭ്‌മാന്‍ ഗില്‍കഴിഞ്ഞ മത്സരത്തില്‍ പരാജയമായ മറ്റൊരു ഓപ്പണര്‍. കൊല്‍ക്കത്ത മധ്യനിരയുടെ സമ്മര്‍ദം കുറയ്‌ക്കാന്‍ മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്തേ മതിയാകൂ.
undefined
ദിനേശ് കാര്‍ത്തിക്മൂന്നാമനായി ഇറങ്ങി നേടിയ 30 റണ്‍സ് ഭേദപ്പെട്ടതെങ്കിലും മുന്നില്‍ നിന്ന് നയിക്കുന്ന നായകനാവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
undefined
നിതീഷ് റാണകഴിഞ്ഞ തവണ പൊള്ളാര്‍ഡിന്‍റെ തന്ത്രത്തില്‍ വീണ താരം. അന്ന് നേടിയത് 24 റണ്‍സ്. എന്നാല്‍ മധ്യനിരയില്‍ മികവ് കാട്ടാന്‍ കരുത്തുള്ള താരം.
undefined
ഓയിന്‍ മോര്‍ഗന്‍ഇംഗ്ലണ്ടിനെഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകന്‍ നിഴല്‍ മാത്രമായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ. റണ്‍സ് 16.
undefined
ആന്ദ്രേ റസല്‍ബാറ്റിംഗ് ഓര്‍ഡര്‍ ഇപ്പോഴും വ്യക്തമല്ല. മുംബൈക്കെതിരെ 11 പന്തില്‍ 11 മാത്രം നേടിയ റസല്‍ കൊല്‍ക്കത്തയ്‌ക്ക് ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
undefined
നിഖില്‍ നായ്‌ക്ഐപിഎല്ലില്‍ നല്ല റെക്കോര്‍ഡ് അല്ലെങ്കിലും എന്തെങ്കിലുംതെളിയിക്കാതെ മുന്നോട്ടുപോവുക അസാധ്യം. മുംബൈക്കെതിരെ ഒരു റണ്ണില്‍ പുറത്തായി.
undefined
പാറ്റ് കമ്മിന്‍സ്ബൗളിംഗില്‍ വാങ്ങിക്കൂട്ടിയ അടിയുടെ ഒരോഹരി ബാറ്റിംഗില്‍ തിരിച്ചുനല്‍കിയെങ്കിലും ഈ സീസണിലെ വിലയേറിയ താരത്തിന് ഫോമിലേക്കെത്താതെ വയ്യ. മൂന്ന് ഓവറില്‍ 49 റണ്‍സ്വഴങ്ങിയപ്പോള്‍ 12 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്തു.
undefined
ശിവം മാവികമ്മിന്‍സിന്‍റെ ഫോമില്ലായ്‌മയിലും കൊല്‍ക്കത്തയുടെ പ്രതീക്ഷ കാക്കുന്ന ഇന്ത്യന്‍ യുവ പേസര്‍. മുംബൈക്കെതിരെ നാല് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ്.
undefined
സന്ദീപ് വാര്യര്‍ഇന്നത്തെ മത്സരത്തിലെ മലയാളി പ്രതീക്ഷയാണ് പേസര്‍ സന്ദീപ് വാര്യര്‍. മുംബൈയോട് വിക്കറ്റ് നേടാനാകാതിരുന്ന താരം ഇന്ന് മികവ് കാട്ടുമെന്ന് പ്രതീക്ഷിക്കാം.
undefined
കുല്‍ദീപ് യാദവ്നാല് ഓവറില്‍ 39 റണ്‍സും വഴങ്ങി, വിക്കറ്റൊന്നുമില്ല. ഈ പോക്കുപോയാല്‍ കുല്‍ദീപിനുംകാര്യങ്ങള്‍ പിടിപ്പതു പണിയാകും.
undefined