എന്തായാലും വന്നു, ബുര്‍ജ് ഖലീഫ കണ്ടിട്ട് പോവാം അണ്ണാ? പെട്ടിയിലായ ചെന്നൈയ്ക്ക് ട്രോളര്‍മാരുടെ ചരമഗീതം
First Published | Oct 20, 2020, 10:32 AM ISTഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലാദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട ശേഷമാണ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞത്. സീസണ്‍ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ പ്രശ്‌നങ്ങള്‍ ഏറെയായിരുന്നു. ആദ്യ മത്സരത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അവരുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു പിന്മാറ്റം. ഇതേ കാരണത്താല്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചു. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ആവട്ടെ പരിക്ക് കാരണം തുടക്കത്തിലെ മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞില്ല. മുരളി വിജയ്, കേദാര്‍ ജാദവ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പൂര്‍ണ പരാജയമായി. ഷെയ്ന്‍ വാട്‌സണ് ആദ്യ മത്സരങ്ങളില്‍ നിലവാരത്തിനും താഴെയായിരുന്നു. ഏറെ കാലത്തിന് ശേഷം ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ധോണി പഴയ കഴിവുണ്ടായിരുന്നില്ല. നേരത്തെയുള്ള പുറത്താകലിന് കാരണങ്ങള്‍ ഏറെയാണ്. ട്രോളര്‍മാര്‍ക്ക് ചെന്നൈയെ പരിഹസിക്കാന്‍ ഇക്കാരണങ്ങള്‍ തന്നെ മതിയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വന്ന ട്രോളുകള്‍ കാണാം...