എന്തൊക്കെ ബഹളമായിരുന്നു... മാക്‌സ്‌വെല്ലിനെതിരെ ട്രോളാക്രമണവുമായി ആരാധകര്‍
First Published | Oct 19, 2020, 2:17 PM ISTമുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഇതുവരെയുള്ള പ്രകടനം പരിഗണിച്ചാല്‍ മോശം താരങ്ങള്‍ക്കുള്ള കസേരകളില്‍ ഉറപ്പുള്ളയാളാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റേത്. താരലേലത്തില്‍ 11 കോടിയോളം രൂപ മുടക്കിയാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ വാങ്ങിയ കാശിനോടും ആരാധകരോടും നീതി പുലര്‍ത്താനാകാത്ത താരത്തിന്‍റെ വെടിക്കെട്ടെല്ലാം നനഞ്ഞ പടക്കമായി. മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെക്കാന്‍ നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടായിരുന്നു ഈ ദയനീയ അവസ്ഥ. ഇതോടെ മാക്‌സ്‌വെല്ലിനെ അറഞ്ചംപുറഞ്ചം ട്രോളുകയാണ് ആരാധകര്‍.