സിഎസ്‌കെയില്‍ 'തല'കള്‍ ഉരുളും; ടീമില്‍ നിന്ന് പുറത്താവാന്‍ സാധ്യതയുള്ളവരുടെ പട്ടിക

First Published | Oct 22, 2020, 2:53 PM IST

ഐപിഎല്ലില്‍ സമനില തെറ്റിയിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. 'വയസന്‍ പട'യെന്ന വിമര്‍ശനം തച്ചുതകര്‍ക്കുന്ന ജയവുമായി മുംബൈ ഇന്ത്യന്‍സിനെതിരെ സീസണ്‍ തുടങ്ങിയെങ്കിലും പിന്നീടൊന്നും ശോഭനമായില്ല. 10 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള ധോണിപ്പട ഇപ്പോള്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. അടുത്ത സീസണ്‍ 2021ന്‍റെ തുടക്കത്തില്‍ നടന്നേക്കും എന്നിരിക്കേ ടീമിന്‍റെ നെടുംതൂണുകള്‍ ഇളക്കിയുള്ള ചില തീരുമാനങ്ങള്‍ മാനേജ്‌മെന്‍റ് കൈക്കൊള്ളാനിടയുണ്ട്. ചെന്നൈയിലെ വന്‍മീനുകളില്‍ പലരും ടീമിന് പുറത്തേക്ക് തെറിക്കും എന്നാണ് നിഗമനങ്ങള്‍. ആ പേരുകാര്‍ ആരൊക്കെയെന്ന് നോക്കാം. 

'ഡാഡീസ് ടീം' എന്ന് എതിരാളികള്‍ കളിയാക്കുന്ന വയസന്‍ പടയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. താരങ്ങളുടെ ശരാശരി പ്രായം 31നും മേലെ.
undefined
2021ല്‍ പുത്തന്‍ താരലേലം നടന്നാല്‍ ചില നിര്‍ണായക യുവ താരങ്ങളെ റാഞ്ചാന്‍ ചെന്നൈ പദ്ധതിയിട്ടേക്കും. ഇതിനായി കടുത്ത തീരുമാനങ്ങള്‍ മാനേജ്‌മെന്‍റിന്കൈക്കൊള്ളേണ്ടിവരും.
undefined

Latest Videos


ഈ സീസണില്‍ ദയനീയ പരാജയമായ കേദാര്‍ ജാദവാണ് പുറത്താവാന്‍ സാധ്യതയുള്ള ഒരാള്‍. 35 വയസുള്ള താരം എട്ട് ഇന്നിംഗ്‌സുകളില്‍ നേടിയത് 60 റണ്‍സ് മാത്രം.
undefined
സ്ഥിരത ചോദ്യം ചെയ്യപ്പെടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഷെയ്‌ന്‍ വാട്‌സണിന്‍റെ കസേരയും ഉറപ്പുള്ളതല്ല.
undefined
32 വയസേയുള്ളൂ എങ്കിലും ഫോമും ഫി‌റ്റ്നസും ചോദ്യചിഹ്നമാണ് ഇന്ത്യന്‍ സ്‌പിന്നര്‍ പീയുഷ് ചൗളയുടേത്.
undefined
ഈ സീസണില്‍ ഇതുവരെ മൈതാനത്തിറങ്ങിയില്ല എങ്കിലും 41കാരന്‍ ഇമ്രാന്‍ താഹിറിനെ നിലനിര്‍ത്തുന്ന കാര്യവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചിന്തിക്കാനിടയില്ല.
undefined
സീസണില്‍ ചില മത്സരങ്ങളില്‍ തിളങ്ങിയെങ്കിലുംഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു എന്നിവരുടെ കാര്യത്തിലും ടീം വിചിന്തനം നടത്താനിടയുണ്ട്.
undefined
അന്താരാഷ്‌ട്ര തലത്തില്‍ പരിചയസമ്പന്നനായ യുവതാരങ്ങളെ ടീമിലെത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും.
undefined
ധോണിയില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ആരാധകര്‍ക്ക് ചിന്തിക്കാനാവില്ല എങ്കിലും 'തല' അടുത്ത സീസണില്‍ കളിക്കുമോ എന്നും കണ്ടറിയണം. പ്രത്യേകിച്ച് പ്രായം 39 പിന്നിട്ടിരിക്കുകയും അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരിക്കുകയുംചെയ്യുന്ന സാഹചര്യത്തില്‍. നിലവിലെ സീനിയര്‍ താരങ്ങളില്‍ പലരും അടുത്ത സീസണില്‍ ടീമിലുണ്ടാവാന്‍ സാധ്യത കുറവാണ്. ഈ സീസണിലെ നാണക്കേടില്‍ നിന്ന് കരകയറാന്‍ മാറ്റം ചെന്നൈ ക്യാമ്പില്‍അനിവാര്യമാണ്. വേണ്ടത്ര യുവതാരങ്ങളില്ലാതെ ടീമിന് ഇനിയത്ര മുന്നോട്ടുപോവാനാവില്ല എന്ന് ആരാധകരും തിരിച്ചറിഞ്ഞിരിക്കുന്നു.
undefined
click me!