ഡീന്‍ ജോണ്‍സിനും എസ്‌പിബിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ ആദരം

First Published | Sep 26, 2020, 11:26 AM IST

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. ഓസ്‌ട്രേലിയന്‍ മുന്‍താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സിനും ഇതിഹാസ ഗായകന്‍ എസ് പി സുബ്രഹ്മണ്യത്തിനും ആദരമര്‍പ്പിച്ചായിരുന്നു ഇത്. ടീമിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും ഇരുവര്‍ക്കും ആദരം അര്‍പ്പിച്ചു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

ആരാധകര്‍ സ്‌നേഹത്തോടെ എസ്‌പിബി എന്ന് വിളിക്കുന്ന ഇതിഹാസ ഗായകന്‍ വെള്ളിയാഴ്‌ചയാണ്(സെപ്റ്റംബര്‍ 25) അന്തരിച്ചത്.
undefined
ഓസ്‌ട്രേലിയന്‍ മുന്‍ താരവും വിഖ്യാത കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സിന്‍റെ മരണം മുംബൈയില്‍ വ്യാഴാഴ്‌ചയായിരുന്നു(സെപ്റ്റംബര്‍ 24).
undefined

Latest Videos


ഐപിഎല്ലില്‍ കമന്‍ററിക്കായി എത്തിയ ഡീനിന് മുംബൈയില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
undefined
ഇരുവര്‍ക്കുമുള്ള ആദരമായി എം എസ് ധോണിയടക്കമുള്ള താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞു.
undefined
16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് എസ്‌പിബി.
undefined
യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകനാണ്.
undefined
നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു അദ്ദേഹം.
undefined
തന്‍റെ കാലഘട്ടത്തിലെ മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായിരുന്നു ഡീന്‍ ജോണ്‍സ്.
undefined
ഓസ്‌ട്രേലിയക്കായി 52 ടെസ്റ്റില്‍ കളിച്ച ഡീന്‍ ജോണ്‍സ് 46.55 ശരാശരിയില്‍ 3631 റണ്‍സ് നേടി.
undefined
164 ഏകദിനങ്ങളില്‍ 46 അര്‍ധസെഞ്ചുറികള്‍ അടക്കം 6068 റണ്‍സും സ്വന്തമാക്കി.
undefined
ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും പേരിലുണ്ട്.
undefined
1987ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീം അംഗവുമായിരുന്നു ജോണ്‍സ്.
undefined
click me!