ഇനിയും ഇതുവഴി വരില്ലേ ആനകളേയും തെളിച്ചുകൊണ്ട്? ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എയറില്‍ നിര്‍ത്തി ട്രോളര്‍മാര്‍
First Published | Oct 24, 2020, 8:14 AM ISTഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗുണിച്ചും ഹരിച്ചും നോക്കിയാല്‍ ഇനിയും ചെന്നൈയ്്ക്ക് പ്ലേഓഫ് സാധ്യതകള്‍ ഉണ്ടെന്ന് പറയുമ്പോഴും കടുത്ത ആരാധകര്‍ പോലും അത് വിശ്വസിക്കുന്നില്ല. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ പത്തുവിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ചെന്നൈയ്ക്ക് പുറത്തേക്കുള്ള വഴി തെളിയുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താകുന്നത്. മാത്രമല്ല, ആദ്യത്തെ പത്ത് വിക്കറ്റ് തോല്‍വിയും. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് 12.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യപാദത്തിലേറ്റ തോല്‍വിക്കുള്ള മറുപടികൂടിയായി ഈ ജയം. ഇതോടെ ചെന്നൈയ്ക്കും ധോണിക്കുമെതിരെ ട്രോളുകളും നിറഞ്ഞു. ഫേസ്ബുക്ക് പേജായ മലയാളി ക്രിക്കറ്റ് സോണില്‍ വന്ന ചില ട്രോളുകള്‍ കാണാം...