ഷെയ്ന്‍ വാട്സണ്‍കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയമായിരുന്നു വാട്‌സണ്‍. എന്നാല്‍ ധോണിയുടെ വിശ്വസ്ഥനായ മുന്‍ ഓസീസ് ഓപ്പണര്‍ ഒരിക്കല്‍കൂടി ടീമില്‍ സ്ഥാനം നിര്‍ത്തിയേക്കും.
undefined
ഫാപ് ഡു പ്ലെസിസ്കഴിഞ്ഞ രണ്ട് മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹീറോയായിരുന്നു ഫാഫ് ഡുപ്ലെസിസ്. ഇന്നും അത്തരമൊരു റോള്‍ തന്നെയാണ്് ആരാധകര്‍ ഡു പ്ലെസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
undefined
ഋതുരാജ് ഗെയ്കവാദ്കൊവിഡില്‍ നിന്ന് മോചിതനായ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഇന്നും ഗ്രൗണ്ടിലുണ്ടാവും. രാജസ്ഥാനെതിരെ ആദ്യ മത്സരം കളിച്ചുവെങ്കിലും ആദ്യ പന്തില്‍ തന്നെ ക്രീസ് വിട്ട് കയറി അടിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി.
undefined
അമ്പാട്ടി റായുഡുപരിക്ക് കാരണം റായുഡുവിന് കഴിഞ്ഞ മത്സരം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പേശിവലിവാണ് താരത്തിന്റെ പ്രശ്‌നം. റായുഡു ഇല്ലാത്തതിന്റെ പ്രശ്‌നം രാജസ്ഥാനെതിരായ മത്സരത്തില്‍ കാണുകയുമുണ്ടായി. എന്നാല്‍ ഇന്ന് കളിക്കുമെന്നാണ് അറിയുന്നത്. ആദ്യ മത്സരത്തില്‍ 48 പന്തില്‍ 71 റണ്‍സ് നേടിയ താരം മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമാണ്.
undefined
എം എസ് ധോണിരാജസ്ഥാനെതിരെ പായിച്ച നാല് സിക്‌സുകളിലാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ക്യാപ്റ്റന്‍ മുന്‍നിരയില്‍ ഇറങ്ങി കളിക്കാന്‍ തയ്യാറാകുന്നില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം.
undefined
കേദാര്‍ ജാദവ്രാജസ്ഥാനെതിരായ മത്സരത്തില്‍ മാത്രമാണ് ജാദവിന് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയത്. 16 പന്തുകള്‍ നേരിട്ട താരം 22 റണ്‍സുകല്‍ നേടുകയും ചെയ്തു. ചെന്നൈ മധ്യനിരക്ക് കരുത്ത് പകരാന്‍ ജാദവ് ടീമിലുണ്ടാവും.
undefined
സാം കറന്‍മുംബൈ ഇന്ത്യന്‍സിനെതിരായ പ്രകടനത്തോടെ തന്നെ സാം കറന്‍ ചെന്നൈ ടീമില്‍ സ്ഥാനമുറപ്പിച്ചിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് കറന്‍. വേണെങ്കില്‍ മധ്യനിയിലും ബാറ്റ് ചെയ്യും.
undefined
രവീന്ദ്ര ജഡേജസ്പിന്നിനെ തുടണയ്ക്കുന്ന പിച്ചുകള്‍ ആയിട്ടും രണ്ട് മത്സരങ്ങളും അത്ര സുഖമുള്ള ഓര്‍മകളല്ല താരത്തിന് നല്‍കുന്നത്. ആദ്യ മത്സരത്തില്‍ തല്ലുമേടിച്ച ജഡേജയ്ക്ക് രണ്ടാം മ്ത്സരത്തിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
undefined
പിയൂഷ് ചൗളയുഎഇയിലെ സ്ലോ പിച്ച് സ്പിന്നര്‍മാര്‍ നന്നായി മുതലെടുക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്്ക്ക് വേണ്ടി ഒരു വിക്കറ്റാണ് ചൗള വീഴ്ത്തിയത്. എന്നാല്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.രാസ്ഥാനെതിരെ അടിവാങ്ങിയെങ്കിലും താരത്തെ ഒഴിവാക്കില്ല.
undefined
ഇമ്രാന്‍ താഹിര്‍കഴിഞ്ഞ രണ്ട് മത്സരത്തിലും തല്ലുമേടിച്ച എന്‍ഗിടിക്ക് ഇന്ന് പുറത്തിരിക്കേണ്ടിവരും. പകരം ഇമ്രാന്‍ താഹിര്‍ ഇന്നത്തെ ആദ്യ മത്സരത്തിനിറങ്ങും. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് താഹിര്‍.
undefined
ദീപക് ചാഹര്‍കൊവിഡില്‍ നിന്ന് മുക്തനായെത്തിയ ചാഹര്‍ രണ്ട് വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തമാക്കിയത്. രാജസ്ഥാനെതിരെ ഒരു വിക്കറ്റും നേടി. ബാറ്റിങ്ങിലും താരം തിളങ്ങുമെന്ന് നേരത്തെ തെളിയിച്ചതാണ്.
undefined