ഹൈദരാബാദിനെതിരായ മത്സരം, ഡല്‍ഹി കാപിറ്റല്‍സില്‍ മാറ്റമുണ്ടായേക്കും; സാധ്യത ഇലവന്‍ അറിയാം

First Published | Sep 29, 2020, 3:43 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി ഡല്‍ഹി കാപിറ്റല്‍സ് ഇന്നിറങ്ങുന്നു. രണ്ട് മത്സരം കളിച്ചിട്ടും ഇതുവരെ ജയിക്കാതിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. മികച്ച ഫോമില്‍ കളിക്കുന്ന ഡല്‍ഹി നിരയില്‍ ഇന്ന് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. പ്രതീക്ഷിക്കാവുന്ന ഒരേയരൊരു മാറ്റം ഇശാന്ത് ശര്‍മയുടെ വരവാണ്. പരിക്ക് മാറി താരം തിരിച്ചെത്തിയാല്‍ ആവേശ് ഖാന്‍ പുറത്തിരിക്കും. സാധ്യതാ ഇലവന്‍ പരിശോധിക്കാം.

ശിഖര്‍ ധവാന്‍സഹഓപ്പണര്‍ ധവാന്‍ ചെന്നൈക്കെതിരെ താളം കണ്ടെത്തിയിരുന്നു. 27 പന്തുകള്‍ നേരിട്ട താരം 35 റണ്‍സ് നേടി. പൃഥ്വിക്കൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
undefined
പൃഥ്വി ഷാചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. 43 പന്തുകള്‍ നേരിട്ട പൃഥ്വി 64 റണ്‍സ് നേടി. ഒരു സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്.
undefined

Latest Videos


ഋഷഭ് പന്ത്ചെന്നൈക്കെതിരെ മൂന്നാം സ്ഥാനത്തായിരുന്നു പന്ത് ബാറ്റ് ചെയ്തിരുന്നത്. 25 പന്തുകള്‍ നേരിട്ട താരം 37 റണ്‍സ് നേടി. സ്വതസിദ്ധമായ ശൈലിയിലേക്ക് വന്നില്ലെങ്കിലും ഡല്‍ഹിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്.
undefined
ശ്രേയസ് അയ്യര്‍ഡല്‍ഹി മധ്യനിരയിലെ കരുത്താണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ മത്സരത്തില്‍ നേരത്തെ പുറത്തായെങ്കിലും ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
undefined
ഷിംറോണ്‍ ഹെറ്റ്മയേര്‍ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ചപ്പോള്‍ ഹെറ്റ്മയേര്‍ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ പഞ്ചാബിനെതിരെ ആദ്യ മത്സരത്തില്‍ പൂര്‍ണ പരാജയമായിരുന്നു താരം. 13 പന്തുകളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ അവസരം വരുമ്പോള്‍ തെളിയുമെന്ന് പ്രതീക്ഷ താരത്തിനുണ്ട്.
undefined
മാര്‍കസ് സ്‌റ്റോയിനിസ്ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന താരമാണ് സ്‌റ്റോയിനിസ്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരം രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.
undefined
അക്‌സര്‍ പട്ടേല്‍കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമായിരുന്നു അക്‌സറിന്റേത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റും നേടി.
undefined
കഗിസോ റബാദപേസ് ബൗളിഹ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നത് റബാദയാണ്. ആദ്യ മത്സരത്തില്‍ രണ്ടും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റും റബാദ നേടിയിരുന്നു.
undefined
ആന്റിച്ച് നോര്‍ജെഡല്‍ഹിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനായിരുന്നു നോര്‍ജെയുടേത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ താരം രണ്ട് വിക്കറ്റെടുത്തു.
undefined
ഇശാന്ത് ശര്‍മചെന്നൈക്കെതിരെ അടിമേടിച്ച ആവേശ് ഖാന് പകരമായിരിക്കും ഇശാന്ത് കളിക്കുക. പരിക്ക് കാരണം താരത്തിന് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു.
undefined
അമിത് മിശ്രഅശ്വിന് പരിക്കേറ്റപ്പോഴാണ് മിശ്രയ്ക്ക് കളിക്കാന്‍ അവസരം തെളിഞ്ഞത്. ചെന്നൈക്കെതിരെ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കില്‍ പോരും നാല് ഓവറില്‍ 23 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
undefined
click me!