ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്; ശ്രദ്ധിക്കേണ്ട താരങ്ങള്‍

First Published | Sep 27, 2020, 3:25 PM IST

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ എത്തുന്നത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കളിക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ആരൊക്കെയന്ന് നോക്കാം...

കെ എല്‍ രാഹുല്‍തകര്‍പ്പന്‍ ഫോമിലാണ് പഞ്ചാബിന്റെ ക്യാപ്റ്റനായ രാഹുല്‍. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ സെഞ്ചുറി നേടിയ താരം പഞ്ചാബിനെ ഒറ്റയ്ക്ക് ജയിപ്പിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിനുള്ള മറുപടിയായിരിക്കും രാഹുല്‍. ഓപ്പണറുടെ റോളിലെത്തുന്ന രാഹുല്‍ ഒരിക്കല്‍ കൂടി തിളങ്ങിയാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല.
undefined
ഷെല്‍ഡണ്‍ കോട്ട്രല്‍കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പഞ്ചാബിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റേത്. ആര്‍സിബിക്കെതിരെ മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ കോട്ട്രല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയിരുന്നു.
undefined

Latest Videos


രവി ബിഷ്‌ണോയ്അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് ബിഷ്‌ണോയ് പഞ്ചാബിലൂടെ ഐപിഎല്ലിനെതതുന്നത്. ഇപ്പോള്‍ തന്നെ ഒരു വലിയ സ്വാധീനമുണ്ടാക്കാന്‍ ബിഷ്‌ണോയിക്കായി. ഡല്‍ഹിക്കെതിരെ ഒന്നും ആര്‍സിബിക്കെതിരെ മൂന്ന് വിക്കറ്റും താരം നേടിയിരുന്നു.
undefined
സഞ്ജു സാംസണ്‍രാജസ്ഥാന്‍ റോയല്‍സിന്റെ ശക്തികേന്ദ്രം മലയാളി വിക്കറ്റ് കീപ്പര്‍ തന്നെയായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് ഒരിക്കല്‍കൂടി സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ചെന്നൈക്കെതിരെ 32 പന്തുകള്‍ നേരിട്ട താരം 72 റണ്‍സ് നേടിയിരുന്നു. ഈ കരുത്തിലാണ് രാജസ്ഥാന്‍ ചെന്നൈക്കെതിരെ ജയം സ്വന്തമാക്കിയത്.
undefined
സ്റ്റീവ് സ്മിത്ത്സഞ്ജുവിനൊപ്പം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സ്മിത്ത്. 47 പന്തുകള്‍ നേരിട്ട താരം 69 റണ്‍സ് നേടി. ചെന്നൈക്കെതിരെ ഓപ്പണറായി കളിച്ച സ്മിത്ത് ഇന്ന് മധ്യനിരയിലേക്ക് ഇറങ്ങിയേക്കും. ജോസ് ബട്‌ലറായിരിക്കും ഓപ്പണരുടെ റോളിലെത്തുക.
undefined
ജോഫ്ര ആര്‍ച്ചര്‍ബൗളിങ്ങില്‍ ടീമിന്റെ പ്രധാന ആയുധമാണ് ജോഫ്ര. ചെന്നൈക്കെതിരെ 26 റണ്‍സ് മാത്രാമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിയുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബാറ്റ് ചെയ്തപ്പോള്‍ എട്ട് പന്തുകള്‍ മാത്രം നേരിട്ട താരം 27 റണ്‍സും സ്വന്തമാക്കി.
undefined
click me!