ആദ്യം ജയം തേടി കൊല്‍ക്കത്തയും ഹൈദരാബാദും; ശ്രദ്ധിക്കേണ്ട താരങ്ങള്‍ ഇവരാണ്

First Published | Sep 26, 2020, 3:28 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ വരും. കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനോട് തോല്‍പ്പിച്ചിരുന്നു. ഹൈദരാബാദ് ആവട്ടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്നില്‍ പരാജയം സമ്മാനിച്ചു. ഇരുവരും ജയിക്കാന്‍ തുനിഞ്ഞാണ് ഇന്നി ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ രണ്ട് ടീമുകളേയും ശ്രദ്ധിക്കേണ്ട താരങ്ങളെ അറിയാം...

ജോണി ബെയര്‍സ്‌റ്റോതകര്‍പ്പന്‍ ഫോമിലാണ് ഇംഗ്ലീഷ് താരം. ഓസ്‌ട്രേലിയക്കെതിരെ പുറത്തെടുത്ത അതേ പ്രകടനം ഐപിഎല്ലിലും തുടര്‍ന്നു. ആര്‍സിബിക്കെതിരെ ടോപ് സ്‌കോററായിരുന്നു ബെയര്‍സ്‌റ്റോ. 43 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓപ്പണറായി ഇറങ്ങുന്ന താരത്തില്‍ ഹൈദരാബാദിന് ഇനിയും പ്രതീക്ഷയുണ്ട്.
undefined
മനീഷ് പാണ്ഡെവാര്‍ണര്‍, ബെയര്‍‌സ്റ്റോ എന്നിവര്‍ക്കൊപ്പം മനീഷ് പാണ്ഡേയ്ക്കും പ്രധാന പങ്കുവഹിക്കാനുണ്ട്. ആര്‍സിബിക്കെതിരെ ആദ്യ മത്സരത്തില്‍ 34 റണ്‍സാണ് താരം നേടിയത്. മധ്യനിരയെ പിടിച്ചുനിര്‍ത്തേണ്ട ചുമതല താരത്തിനാണ്. താരത്തിന്റെ ബാറ്റില്‍ നിന്ന് കൂടുതല്‍ റണ്‍സ് വരുമെന്നാണ് ആരാധര്‍ പ്രതീക്ഷിക്കുന്നത്.
undefined

Latest Videos


കെയ്ന്‍ വില്യംസണ്‍പരിക്ക് കാരണം കെയ്ന്‍ വില്യംസണിന് ആദ് മത്സത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കിവീസ് ക്യാപ്റ്റന്‍ കൂടി പ്ലയിംഗ് ഇലവനില്‍ എത്തിയാല്‍ മാത്രമെ ഹൈദരാബാദിന്റെ മധ്യനിര ശക്തമാവൂ. വില്യംസണ്‍ ഇന്ന് ടീമിലെത്തുമെന്നാണ് പുറത്തുവരുന്നു വാര്‍ത്തകള്‍. ടി20 ക്രിക്കറ്റിന് യോജിച്ച താരമല്ലെങ്കില്‍ പോലും ടീം തകര്‍ച്ചയെ നേരിടുമ്പോഴെല്ലാം കരുത്താവാറുണ്ട് വില്യംസണ്‍.
undefined
ഭുവനേശ്വര്‍ കുമാര്‍ആര്‍സിബിക്കെതിതെ വിക്കറ്റൊന്നും നേടിയില്ലെങ്കിലും റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ച താരമാണ് ഭുവി. യുഎഇയില്‍ മികച്ച റെക്കോഡാണ് ഹൈദരാബാദ് പേസര്‍ക്ക്. യുഎഇയിലെ അഞ്ചു മത്സരങ്ങളില്‍ നിന്നും ഭുവിക്ക് എട്ടു വിക്കറ്റുകള്‍ ലഭിച്ചു. യുഎഇയിലെ ഈ റെക്കോഡ് തന്നെയാണ് വാര്‍ണറുടെ ആത്മവിശ്വാസം.
undefined
റാഷിദ് ഖാന്‍ആര്‍സിബിയുടെ പ്രധാന സ്പിന്നറായ റാഷിദ് ഖാന് യുഎഇയിലെ പിച്ചുകളില്‍ ടീമിനായി അത്ഭുതങ്ങള്‍ കാട്ടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ റാഷിദില്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട് ഹൈദരാബാദ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ റാഷിദ് ഖാന്റേത്. ബാറ്റുകൊണ്ടും അത്ഭുതങ്ങള്‍ കാണിക്കാന്‍ കെല്‍പ്പുള്ള റാഷിദ് ഹൈദരാബാദിന്റെ വാലറ്റത്ത് കരുത്താവും.
undefined
ഓയിന്‍ മോര്‍ഗന്‍ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഓയിന്‍ മോര്‍ഗന്‍. അന്ന് ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മോര്‍ഗനായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ താരം വന്‍പരാജയമായി. 20 പന്തില്‍ 16 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
undefined
ആന്ദ്രേ റസ്സല്‍മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ മോശം ഫോമിലായിരുന്നു റസ്സല്‍. 11 പന്തുകള്‍ നേരിട്ട താരത്തിന് 11 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ റസ്സല്‍ പൂര്‍ണ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഇതിനിടെ റസ്സല്‍ മുന്‍നിരയില്‍ ഇറങ്ങി കളിക്കുമെനും വാര്‍ത്തകള്‍ വരുന്നുണ്ട്.
undefined
സുനില്‍ നരെയ്ന്‍എന്നത്തേയും പോലും പുതിയ സീസണിലും സുനില്‍ നരെയ്്ന്‍ നന്നായി തുടങ്ങി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. യുഎഇയില്‍ മികച്ച റെക്കോഡാണ് താരത്തിന്. 11.89 ശരാശരിയില്‍ 9 വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. 5.35 ഇക്കോണമിയില്‍ പന്തെറിഞ്ഞ നരെയ്‌ന്റെ യുഎഇയിലെ മികച്ച ബൗളിങ് പ്രകടനം 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ്.
undefined
ശുഭ്മാന്‍ ഗില്‍കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിന്റെ ഓപ്പണറാണ് ഗില്‍. ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്നതനും ഗില്ലിലാണ്. എന്നാല്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴ് റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
undefined
പാറ്റ് കമ്മിന്‍സ്കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ റെക്കോഡ് തുകയ്ക്കാണ് കമ്മിന്‍സ് എത്തിയത്. 15.5 കോടി ചെലവിട്ടാണ് ഓസീസ് പേസറെ കൊല്‍ക്കത്തയിലെത്തിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ താരം പൂര്‍ണ പരാജയമായി. മൂന്ന് ഓവര്‍ എറിഞ്ഞതാരം 49 റണ്‍സാണ് വഴങ്ങിയത്. എന്നാല്‍ ബാറ്റിങ്ങില്‍ 12 പന്തുകള്‍ നേരിട്ട താരം 33 റണ്‍സ് നേടി. ബൗളിങ്ങില്‍ തിരിച്ചെത്തുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.
undefined
വൈല്‍ഡ് കാര്‍ഡ്ശിവം മാവിമുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ മത്സരത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ താരമാണ് മാവി. നാല് ഓവറി 32 റണ്‍സ് വഴങ്ങിയ മാവി രണ്ട് വിക്കറ്റാണ് നേടിയത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ എന്നിവര്‍ക്കെതിരെ എങ്ങനെ പന്തെറിയുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
undefined
click me!