അയാള്‍ ക്രിക്കറ്റിലെ കങ്കണ; 'തല'യെ തൊട്ട ഗംഭീറിന് ധോണി ഫാന്‍സിന്റെ വക ട്രോള്‍വര്‍ഷം

First Published | Sep 23, 2020, 3:02 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനോടേറ്റ തോല്‍വിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ ധോണിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു ഗൗതം ഗംഭീര്‍. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യംപിന്തുടരുമ്പോള്‍ ധോണി ഏഴാമനായി ഇറങ്ങിയതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. ഈ തീരുമാനത്തെ ഒരിക്കലും മുന്നില്‍ നിന്ന് നയിക്കുകയെന്ന പറയാന്‍ കഴിയില്ലെന്നന്നാണ് ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ തിരിഞ്ഞിരിക്കുകയാണ് ധോണി ആരാധകര്‍. ട്വിറ്ററില്‍ പലരും ഗംഭീറിനെ ട്രോളികൊണ്ട് രംഗത്തെത്തി. ക്രിക്കറ്റിലെ കങ്കണ റണാവത്താണ് ഗംഭീറെന്നാണ് ഒരു ധോണി ആരാധിക അഭിപ്രായപ്പെട്ടത്. മറ്റു ട്രോളുകളും ഗംഭീറിനെതിരെയുണ്ട്.

സത്യസന്ധമായി പറഞ്ഞാന്‍ ഞാന്‍ അത്ഭുതപ്പെട്ടു. ധോണി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നോ? തനിക്ക് മുമ്പേ റിതുരാജ് ഗെയ്ക്വാദിനെ ബാറ്റിംഗിന് അയക്കുകയോ. യുക്തിരഹിതമായ തീരുമാനമാണ് ഇതെന്നാണ് തോന്നിയത്. മുന്നില്‍നിന്ന് നയിക്കേണ്ട ആളാണ് ധോണി. 217 റണ്‍സ് ലക്ഷ്യം പിന്തുടരുമ്പോഴാണോ ഏഴാമനായി ഇറങ്ങുന്നത്. ഇതിനെയാണോ മുന്നില്‍നിന്ന് നയിക്കുന്ന നായകന്‍ എന്ന് വിളിക്കുന്നത്. ഫാഫ് ഡുപ്ലസിസ് ഒറ്റയാനായി പോരാടിയെന്നാണ് ഗംഭീര്‍ പറഞ്ഞത്.
undefined
ധോണിയെ വിമര്‍ശിക്കുമ്പോള്‍ മൂന്ന് സിക്സറുകള്‍ പറത്തിയ അവസാനത്തെ ഓവറിനെ കുറിച്ചും പരാമര്‍ശിക്കണം. ഇതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല എന്നതാണ് വസ്തുത. വ്യക്തിപരമായ റണ്‍സ് മാത്രമാണ് ധോണി ചേര്‍ത്തതെന്നും മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ കൂട്ടച്ചേര്‍ത്തു.
undefined

Latest Videos


മറ്റൊരു നായകനോ താരമോ ആയിരുന്നു ഇങ്ങനെ ഏഴാം നമ്പറില്‍ ഇറങ്ങിയത് എങ്കില്‍ രൂക്ഷ വിമര്‍ശനം കേട്ടേനേ. ധോണിയായതു കൊണ്ടാണ് ആളുകള്‍ വിമര്‍ശിക്കാത്തത്. സുരേഷ് റെയ്ന ടീമിലില്ലാത്ത സാഹചര്യത്തില്‍ തന്നെക്കാള്‍ മികച്ച താരമാണ് സാം കറണ്‍ എന്ന് ധോണി ആരാധകരെ തോന്നിപ്പിക്കുകയാണ്.
undefined
റിതുരാജ് ഗെയ്ക്വാദ്, സാം കറന്‍, കേദാര്‍ ജാദവ്, ഫാഫ് ഡുപ്ലസിസ്, മുരളി വിജയ് എന്നിവര്‍ തന്നെക്കാള്‍ മികച്ച താരമാണ് എന്ന് ആളുകളെ ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണ് ധോണിയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
undefined
നേരത്തെ പുറത്തായാല്‍ പ്രശ്നമൊന്നുമില്ല. മുന്നില്‍നിന്ന് നയിക്കാനെങ്കിലും കുറഞ്ഞത് ശ്രമിക്കണം. ടീമിനെ പ്രചോദിപ്പിക്കാനാകണം. അവസാന ഓവറില്‍ അടിച്ചത് നാലോ അഞ്ചോ നമ്പറിലെത്തി ഫാഫിനൊപ്പം ചെയ്തിരുന്നെങ്കില്‍ കളിയുടെ ഫലം മാറിയേനെ. എന്നും ഗംഭീര്‍ പറഞ്ഞു.
undefined
രാജസ്ഥാനോട് 16 റണ്‍സിന്റെ തോല്‍വിയാണ് ധോണിയുടെ ചെന്നൈ വഴങ്ങിയത്. രാജസ്ഥാന്‍ സ്‌കോറായ 2167 പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 200-6 എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ ധോണി മൂന്ന് സിക്സര്‍ പറത്തിയിട്ടും ഫലം കണ്ടില്ല. ചെന്നൈക്കായി ഡുപ്ലസി 37 പന്തില്‍ 72 റണ്‍സെടുത്തു.
undefined
ധോണി 17 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു. 32 പന്തില്‍ 74 റണ്‍സെടുത്ത സഞ്ജു സാംസണും 47 പന്തില്‍ 69 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും എട്ട് പന്തില്‍ 27 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറുമാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.
undefined
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ചാംപ്യന്‍ന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.
undefined
click me!