രാജാവായി തിരിച്ചെത്താന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന്‍റെ റോള്‍ എന്ത്? പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍

First Published | Sep 17, 2020, 10:53 AM IST

മുംബൈ: ശക്തമായ വിദേശ താരങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇക്കുറി ഐപിഎല്ലിന് ഇറങ്ങുന്നത്. സഞ്ജു സാംസണെ പോലുള്ള ഇന്ത്യന്‍ പ്രതിഭകളും ടീമിന് മുതല്‍ക്കൂട്ട്. രാജസ്ഥാന്‍റെ സാധ്യതാ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 

ഇംഗ്ലീഷ് താരം ജോസ് ബട്‌ലറും ഇന്ത്യന്‍ കൗമാര വിസ്‌മയം യശ്വസി ജയസ്വാളുമാണ് ചോപ്രയുടെ ടീമിലെ ഓപ്പണര്‍മാര്‍.
undefined
മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും മൂന്നാമന്‍. ഐപിഎല്ലില്‍ മലയാളി ആരാധകര്‍ കാത്തിരിക്കുന്നത് സ‍ഞ്ജു സാംസണിന്‍റെ പോരാട്ടത്തിനാണ്.
undefined

Latest Videos


ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സ‍ഞ്ജുവിന് ഐപിഎല്‍ നിര്‍ണായകം. അതിനാല്‍ വലിയ അത്ഭുതങ്ങളാണ് സഞ്ജുവില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
undefined
നാലാം നമ്പറില്‍ നായകന്‍ സ്റ്റീവ് സ്‌മിത്താകും എത്തുകയെന്ന് ചോപ്ര പറയുന്നു. സ്ഥിരതയാണ് സ്‌മിത്തിന്‍റെ ഗുണമായി മുന്‍താരം പറയുന്നത്.
undefined
അഞ്ചാം നമ്പറിലാണ് രാജസ്ഥാന്‍റെ വജ്രായുധം ഇറങ്ങുക. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് അല്ലാതെ മറ്റാരെ ഈ സ്ഥാനത്തിന് പരിഗണിക്കും എന്നാണ് ചോപ്രയുടെ ചോദ്യം.
undefined
ആറാമനായി റോബിന്‍ ഉത്തപ്പയെ ചോപ്ര കാണുന്നു. അവശ്യമെങ്കില്‍ ഓപ്പണിംഗിലും ഉത്തപ്പയെ ഉപയോഗിക്കാം.
undefined
ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയാണ് ഏഴാം നമ്പറിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്.
undefined
കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് ഗോപാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് ലെഗ് സ്‌പിന്നറാണ് ഗോപാല്‍.
undefined
പേസര്‍മാരായ ജയ്‌ദേവ് ഉനദ്‌കട്ടും ജോഫ്ര ആര്‍ച്ചറുമാണ് അടുത്ത സ്ഥാനങ്ങളില്‍. ആര്‍ച്ചറുടെ ഡെത്ത് ഓവര്‍ മികവ് രാജസ്ഥാന് തുണയാണ്.
undefined
അവസാനക്കാരനായി അങ്കിത് രജ്‌പൂതോ കാര്‍ത്തിക് ത്യാഗിയോ എത്തണം എന്നുമാണ് ആകാശ് ചോപ്ര വാദിക്കുന്നത്.
undefined
click me!