ജി 20 ഉച്ചക്കോടിക്കായി ഇന്നലെയാണ് പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. ഇന്ത്യൻസമയം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് മോദി എത്തിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇന്ത്യൻ സമയം 12.15-ഓടെ തുടങ്ങിയ കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.
പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇറ്റാലിയൻ പുരോഹിതൻ, മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസയുമായും മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇരുവരും ചർച്ച ചെയ്തു. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു.
എന്നാല്‍ കൊവിഡിൽ ഇന്ത്യയ്ക്കുണ്ടായ വലിയ മരണ സംഖ്യയില്‍ പോപ്പ് അനുശോചനം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തന്നും വാര്‍ത്തകളുണ്ട്.
ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേനദ്ര മോദി യൂറോപ്യൻ യൂണിയൻ കൗൺസിലിൻറെയും കമ്മീഷൻറെയും പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇറ്റയിലെ പിയാസ ഗാന്ധിയിലും മോദി സന്ദർശനം നടത്തി. ഗാന്ധി ശില്പത്തിൽ പൂക്കളർപ്പിച്ച മോദി അവിടെ ഇന്ത്യൻ വംശജരുമായി സംസാരിച്ചു. ജി 20 ചർച്ചക്കിടെ വിവിധ രാഷ്ട്രതലവന്മാരുമായി മോദി പ്രത്യേകം ചർച്ച നടത്തി. .
ജവഹർലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്റാൾ, എ.ബി.വാജ് പേയി എന്നിവർക്ക് ശേഷം വത്തിക്കാനിലെത്തി മാർപ്പപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ദേശീയതലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും വലിയ പ്രധാന്യമാണ് കൂടിക്കാഴ്ചയ്ക്കുള്ളത്. ഇന്ത്യയിലെ സാമുദായിക വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഉയർത്തുന്ന വിമർശനങ്ങൾ കൂടിക്കാഴ്ചയെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു. ഇറ്റാലിയൻ പുരോഹിതൻ, മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസയായും മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം പ്രതീക്ഷയോടെ മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ കാണുന്നത്. മുമ്പ് ബംഗ്ളാദേശ് സന്ദരശനത്തിനിടെ മാർപ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അനുമതി നല്‍കിയിരുന്നില്ല.
1999-ൽ ജോൺ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിട്ടുണ്ട്. എ.ബി.വാജ് പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻറെ കാലത്ത് അന്ന് വലിയ സ്വീകരണമാണ് മാർപ്പാപ്പക്ക് നൽകിയത്.
ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന്‍റെ സ്ഥിരം വോട്ട് ബാങ്കായ ക്രിസ്ത്യന്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കി വോട്ട് ചോര്‍ച്ചയ്ക്കായി, മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ രാഷ്ട്രീയ നിരീക്ഷകരും സൂചനകള്‍ നല്‍കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona