ഇവന്‍റ് മാനേജ്മെന്‍റ് വ്യവസായത്തിന് കരുത്തുപകരാന്‍ 'നൈറ്റ് ഓഫ് ലൈറ്റ്'
First Published | Jun 24, 2020, 4:03 PM ISTചൈനയിലെ വുഹാനില്‍ നിന്ന് ലോകം മുഴുവനും വ്യാപിച്ച കൊറോണാ വൈറസ് യൂറോപ്പില്‍ രൂക്ഷമായപ്പോള്‍ ജര്‍മ്മനിക്കും പിടിച്ച് നില്‍ക്കാനായില്ല. 1,92,778 പേരാണ് പേര്‍ക്കാണ് ജര്‍മ്മനിയില്‍ മാത്രം കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 8,986 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,75,700 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും സജീവമായ 8,092 കേസുകള്‍ ഇന്നും ജര്‍മ്മനിയിലുണ്ട്. രോഗബാധ വ്യാപകമായതോടെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ജര്‍മ്മനിയും ലോക്ഡൗണിലേക്ക് പോയി.
2020 ജനുവരി 27 ന് മ്യൂണിക്കിലാണ് ജര്‍മ്മനിയില്‍ ആദ്യത്തെ രോഗിയെ സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് പിടിവിട്ട നിലയിലായിരുന്നു ജര്‍മ്മനിയിലെ കൊവിഡ് 19 വൈറസിന്‍റെ വ്യാപനം. എന്നാല്‍, ജൂണ്‍ മാസമാകുമ്പോഴേക്കും വൈറസ് വ്യാപനത്തെ തടയാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞു. ഇതോടെ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ പല ഇളവുകളും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ള പരിപാടികള്‍ക്ക് അപ്പോഴും വിലക്ക് നിലനിന്നു. കാണാം 'നൈറ്റ് ഓഫ് ലൈറ്റ്' ചിത്രങ്ങള്‍.