പ്രസിഡന്‍റ് കൊവിഡ് കൂട്ടാളി; ശവപ്പറമ്പൊരുക്കി പ്രതിഷേധം

First Published | Jun 13, 2020, 12:40 PM IST


ലോക ജനസംഖ്യയില്‍ ആറാം സ്ഥാനത്താണ് ബ്രസീലിന്‍റെ സ്ഥാനം. 2,12,483,982 ആണ് ബ്രസീലിലെ ജനസംഖ്യ. എന്നാല്‍ കൊവിഡ്19 വൈറസ് ബാധയില്‍ ബ്രസീല്‍ ഇന്ന് രണ്ടാം സ്ഥാനത്താണ്. 21,16,922 രോഗികളുള്ള അമേരിക്കയ്ക്ക് തൊട്ടുതാഴെ 8,29,902 രോഗികളുമായി ബ്രസീലാണ് ഉള്ളത്. രോഗം വന്ന് മരിച്ചവരുടെ എണ്ണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. 41,901 പേരാണ് ബ്രസീലില്‍ കൊവിഡ് 19 ന് കീഴടങ്ങിയത്. 1,16,825 പേര്‍ മരിച്ച അമേരിക്കയാണ് മരണ സംഖ്യയിലും ഒന്നാം സ്ഥാനത്ത്.  4,27,610 പേര്‍ക്കാണ് രോഗം ഭേദമായത്. 3,60,391 ആക്റ്റീവ് കേസുകളാണ് ബ്രസീലിലുള്ളത്.  2,12,483,982 ഉള്ള ജനങ്ങളില്‍ 14,76,057 പേര്‍ക്ക് മാത്രമാണ് ഇതുവരെയായും നടത്തിയ പരിശോധ. രാജ്യത്ത് രോഗം മൂര്‍ച്ചിക്കുമ്പോഴും പരിശോധന നടത്തുന്ന രാജ്യങ്ങളില്‍ 12-ാം സ്ഥനത്താണ് ബ്രസീല്‍. രോഗപ്രതിരോധത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന മെല്ലെപ്പോക്കാണ് രാജ്യത്ത് രോഗബാധയും മരണവും കൂട്ടിയതെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടെ കോപ്പകബാന ബീച്ചിൽ മരിച്ചവരോടുള്ള ആദരസൂചകമായും സര്‍ക്കാറിന്‍റെ ആരോഗ്യ സംരക്ഷണ പാളിച്ചയെ വിമര്‍ശിച്ചും ഒരു സന്നദ്ധ സംഘടന നൂറ് ശവക്കുഴികള്‍ ഒരുക്കി പ്രതിഷേധിച്ചു. ചിത്രങ്ങള്‍ : ഗെറ്റി. 

നിങ്ങള്‍ ഏത് പക്ഷത്ത് ? എന്ന ചോദ്യമാണ് ഗ്രാഫിറ്റി ചിത്രകാരന്‍ ചോദിക്കുന്നത്. കൊവിഡിന് കൂടെയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമോ ? പ്രസിഡന്‍റ് ബോൾസോനാരോ കൊവിഡ് 19 വയറസിനൊപ്പം ചേര്‍ന്ന് വടംവലിക്കുമ്പോള്‍ ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മറുപക്ഷം നിന്ന് വലിക്കുന്നു. വലിക്കുന്ന വടത്തിന് ഒത്ത നടുക്കുകൂടി ഒരു സ്ത്രീ നടന്നു പോകുന്ന ചിത്രം പകര്‍ത്തിയത് എഎഫ്പി ഫോട്ടോഗ്രാഫറായ നെല്‍സണ്‍ എല്‍മീഡിയയാണ്. (ഗെറ്റി)
undefined
മാസങ്ങള്‍ പിന്നിട്ടിട്ടും നിയന്ത്രിക്കാനാകാതെ കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. ലോകത്തെ നിലവില്‍ 7,731,662 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.
undefined

Latest Videos


undefined
ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയി ഉയര്‍ന്നു. ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.
undefined
മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. യുഎസില്‍ ഇതുവരെ 2,116,922 പേര്‍ക്ക് രോഗം വന്നപ്പോള്‍ 116,825 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെയും 27,221 പേര്‍ക്ക് രോഗം ബാധിച്ചു.
undefined
undefined
791 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ ആകെ 829,902 പേരെ വൈറസ് ബാധിച്ചപ്പോള്‍ 41,901 പേരെയാണ് മരണം കീഴടക്കിയത്. ഇന്നലെ 24,253 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. 843 പേര്‍ മരിക്കുകയും ചെയ്തു.
undefined
എന്നാല്‍, കൊവി‍ഡ് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്ന സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് കണക്കുകള്‍ ആശ്വാസമായി വരികയാണ്.
undefined
undefined
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലെ സ്പെയിനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 502 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
undefined
ഇറ്റലിയില്‍ ഇന്നലെ 163 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം വന്നത്. അതേസമയം, കൊവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി.
undefined
undefined
രാജ്യത്ത് 41,901 പേരാണ് മരിച്ചത്. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരും. 1,16,825 പേരാണ് അമേരിക്കയിൽ മരിച്ചത്. ആഫ്രിക്കയിലെ രോഗവ്യാപനത്തോതിലും മുന്നറിയിപ്പ് നൽകിയിരിക്കയാണ് ലോകാരോഗ്യസംഘടന.
undefined
രണ്ട് ലക്ഷമാണ് രോഗബാധിതർ. രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തത് 18 ദിവസം മാത്രമാണ്. ദക്ഷിണാഫ്രിക്കയിലാണ് രോഗബാധിതർ കൂടുതല്‍.
undefined
ആരോഗ്യരംഗം അപ്പാടെ തകർന്നിരിക്കുന്ന യെമനിലും കൊവിഡ് പടരുകയാണ്. ശരിയായ കണക്കുകളല്ല പുറത്തുവരുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
undefined
ബ്രസീലില്‍ ആദ്യമായി കൊവിഡ്19 രോഗം സ്ഥിരീകരിച്ചത് 2020 ഫെബ്രുവരി 25 ന് സാവോപോളോയിലാണ്. ജൂണ്‍ 13 ആകുമ്പോഴേക്കും ബ്രസീലിലെ മരണസംഖ്യ മാത്രം 41,000 കടന്നു.
undefined
ജനുവരി 12 നാണ് ലോകാരോഗ്യ സംഘടന ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 ന് ബ്രസീലിലെ ഏറ്റവും വലിയ ആറാമത്തെ നഗരവും 2.5 മില്യന്‍ ജനസംഖ്യയുമുള്ള ബെലോ ഹോറിസോന്‍റ നഗരത്തില്‍, ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥിക്ക് ആദ്യമായി കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു.
undefined
തുടര്‍ ദിവസങ്ങളില്‍ രണ്ടും മൂന്ന് കേസുകള്‍ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഫെബ്രുവരി മൂന്നിന് ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍റിക് മാന്‍ഡെറ്റാ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. അന്ന് രാജ്യത്ത് സാമൂഹ വ്യാപനമോ വൈറസ് പകര്‍ച്ചയോ രേഖപ്പെടുത്തിയിരുന്നില്ല.
undefined
തുടര്‍ന്ന് വുഹാനില്‍പ്പെട്ടുപോയ ബ്രസീലുകാരെ തിരികെയെത്തിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ ആവശ്യ പരിഗണിച്ച് ബ്രസില്‍ രണ്ട് വിമാനങ്ങളെ വുഹാനിലേക്ക് അയക്കുകയും 34 ബ്രസീലുകാരെ ഫെബ്രുവരി 8 ന് തിരിച്ചെത്തിക്കുകയും ചെയ്തു.
undefined
34 പേരെയും അനാപോളിസിലെ ബ്രസീലിയന്‍ എയര്‍ ഫോഴ്സിന്‍റെ ബേസില്‍ 18 ദിവസത്തെ ക്വാറന്‍റീനിലേക്ക് അയച്ചു. എന്നാല്‍ വൈറസ് ടെസ്റ്റില്‍ ഇവരെല്ലാവരും നെഗറ്റീവായതിനെ തുടര്‍ന്ന് ഇവരെ നേരത്തെ തന്നെ വീടുകളിലേക്ക് വിട്ടു.
undefined
ഫെബ്രുവരി 25 ന് ഇറ്റലിയില്‍ നിന്ന് ബ്രസീലിലെത്തിയ 61 -കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാള്‍ പിന്നീട് രോഗമുക്തി നേടി. എന്നാല്‍, അടുത്ത ദിവസം ഇറ്റലിയില്‍ നിന്ന് വന്ന മറ്റൊരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
undefined
ഇന്നാല്‍ ഇതിനകം ഇറ്റലിയില്‍ കൊവിഡ്19 വ്യാപനം ശക്തമായി. കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. ഇറ്റലിയിലെ രോഗവ്യാപനം ബ്രസീലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
undefined
ബ്രസീലില്‍ ജനുവരി 28 ന് തന്നെ ആരോഗ്യവകുപ്പ് "ആസന്നമായ " ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മാര്‍ച്ച് 12 ആകുമ്പോഴേക്കും പ്രസിഡന്‍റ് ബോള്‍സനാരോയുടെ പ്രസ് സെക്രട്ടറി ഫെബിയോ വാജ്ഗാര്‍ട്ടന് കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ടിരുന്നുവെന്നുള്ള വാര്‍ത്തകളും പുറകേവന്നു.
undefined
2,000 ഇന്‍റെന്‍സീവ് കെയര്‍ യൂണിറ്റുകളൊരുക്കാന്‍ അടിയന്തരമായി 2.1 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാര്‍ച്ച് 12 ന് തന്നെ ബഹാമാസില്‍ നിന്നും 291 ക്രൂ അംഗങ്ങളോടൊപ്പം 318 യാത്രക്കാരുമായെത്തിയ സില്‍വര്‍ ഷാഡോ എന്ന കപ്പല്‍ റിസീഫില്‍ നങ്കൂരമിട്ടു. കപ്പലില്‍ ഒരു കൊവിഡ് രോഗിയുണ്ടായതിനെ തുടര്‍ന്ന് കപ്പല്‍ മുഴുവനായും ക്വാറന്‍റീന്‍ ചെയ്തു.
undefined
മാര്‍ച്ച് 13 ന് പ്രസിഡന്‍റ് ബോണ്‍സനാരോയുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി. വിദേശത്ത് നിന്നെത്തുന്ന ബ്രസീലുകാര്‍ക്ക് 7 ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.
undefined
മാര്‍ച്ച് 17 നാണ് ബ്രസീലില്‍ ആദ്യത്തെ കൊവിഡ് 19 രോഗി മരിക്കുന്നത്. അതേ സമയം 291 പേര്‍ക്ക് കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലിലെ സാന്‍റാ കറ്ററീന സംസ്ഥാനം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി. എല്ലാ കടകളും അടച്ചു. പൊതു ഗതാഗതം നിര്‍ത്തലാക്കി. അന്തര്‍ സംസ്ഥാന ഗതാഗതം നിരോധിച്ചു.
undefined
undefined
26 സംസ്ഥാനങ്ങളില്‍ 23-ലുമായി പതിനായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നു. മാര്‍ച്ച് 24 മുതല്‍ എപ്രില്‍ 7 വരെ സാവോ പോളോ സംസ്ഥാനം സംസ്ഥാനവ്യപകമായി ക്വാറന്‍റീന്‍ പ്രഖ്യാപിച്ചു. അവസാനമായി റോറീമാ സംസ്ഥാനത്തടക്കം കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ബ്രസീലിലെ എല്ലാ സംസ്ഥാനത്തും മാര്‍ച്ച് 21 ന് കൊവിഡ് സ്ഥിരീകരിച്ചു.
undefined
ആദ്യ രോഗം സ്ഥിരീകരിച്ച ഫെബ്രുവരി 26 കഴിഞ്ഞ് കൃത്യം ഒരു മാസത്തിന് ശേഷം മാര്‍ച്ച് 26 ന് ബ്രസീലിയന്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ട രോഗികളുടെ കണക്ക് ആശങ്കയുയര്‍ത്തുന്നതായിരുന്നു. ഒരു മാസത്തിനിടെ 77 മരണവും 2,915 രോഗികളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
undefined
undefined
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മരണം 114 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 3,904 ആയി. 60 കഴിഞ്ഞ 90 ശതമാനം രോഗികളും മരിച്ചുവീണു. മരിച്ച 84 ശതമാനം പേരും ഹൃദയ സംബന്ധമായ രോഗികളായിരുന്നു. മരിച്ചവരില്‍ പുരഷന്മാരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.
undefined
എപ്രില്‍ 9 ന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങൾക്ക് ആദ്യത്തെ സാമ്പത്തിക സഹായം നല്‍കി. 25 ദശലക്ഷത്തിലധികം ആളുകൾക്ക് 116 അമേരിക്കന്‍ ഡോളർ വച്ചായിരുന്നു നല്‍കിയത്.
undefined
പക്ഷേ അപ്പോഴേക്കും കണക്കുകള്‍ കൈ വിട്ട് പോയിരുന്നു. ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ വരെ കൊവിഡ്19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
undefined
ഫെബ്രുവരി 26 ന് 77 മരണം രേഖപ്പെടുത്തിയ രാജ്യത്ത് മെയ് 9 ന് രേഖപ്പെടുത്തിയ മരണ സംഖ്യ 10,627 ആയിരുന്നു. രാജ്യത്ത് ഇതിനകം 1,55,939 രോഗികളും റിപ്പോര്‍ട്ട് ചെയ്തു.
undefined
മെയ് 9 ആദ്യ പതിനായിരം മരണം റിപ്പോര്‍ട്ട് ചെയ്ത ബ്രസീലില്‍ കൃത്യം ഒരു മാസത്തിന് ശേഷം ജൂണ്‍ 9 ന് റിപ്പോര്‍ട്ട് ചെയ്തത് 38,406 മരണവും 7,39,503 രോഗികളുമാണ്. ഒരു മാസം കൊണ്ട് മരണ സംഖ്യ രണ്ടിരട്ടിയായി.
undefined
ജൂണ്‍ 13 ആകുമ്പോള്‍ ബ്രസീല്‍ ലോകത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും രണ്ടാം സ്ഥാനത്താണ്.
undefined
8,29,902 രോഗികളും 41,901 മരണവും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. അതായ്ത് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ബ്രസീലില്‍ മരിച്ച് വീണത് 3,495 പേരാണ്. ഒരു ദിവസം ശരാശരി ആയിരത്തില്‍ കൂടുതല്‍ പേര്‍ മരിക്കുന്നു.
undefined
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന രോഗികളുടെയും മരണ സംഖ്യയിലെയും കണക്കുകള്‍ പ്രസിഡന്‍റിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തിയിരിക്കുന്നത്.
undefined
undefined
undefined
click me!