കൊവിഡ്19; ലോകത്ത് 80 ലക്ഷം രോഗികള്‍, മരണം നാലര ലക്ഷത്തിലേക്ക്
First Published | Jun 15, 2020, 3:34 PM IST
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷവും കടന്നു. 80,13,919 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000 ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598 ഉം അമേരിക്കയിൽ 326 ഉം പേർ കൂടി മരിച്ചു. ലോകത്താകെ നാളിതുവരെ 4,35,988 പേര്‍ മരണപ്പെട്ടപ്പോള്‍ 41,37,545 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 21,62,228 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 5,37,210 പേരിലും ഇന്ത്യയില്‍ 3,33,255 പേരിലും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (117,858) മരിച്ചത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.