മരണം നാല് ലക്ഷം: കൊവിഡ് ഭീതി പടര്‍ന്ന 14 രാജ്യങ്ങള്‍, പ്രതിരോധത്തില്‍ പകച്ച് യുഎസ്; മികവ് കാട്ടി റഷ്യ, ഇന്ത്യ
First Published | Jun 6, 2020, 8:26 PM ISTലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡ് ബാധയേറ്റുള്ള മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 മണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 400024 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 2578 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി അറുപത്തൊന്‍പത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. മുപ്പത്തിമൂന്നേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.
ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം ഒരു ലക്ഷത്തിലധികം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. കൊവിഡ് മരണത്തെ പ്രതിരോധിക്കുന്നതില്‍ അമേരിക്ക പകച്ചപ്പോള്‍ റഷ്യ മികവുകാട്ടിയെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ആറാമത്. കൊവിഡ് മരണത്തെ പ്രതിരോധിക്കുന്നതില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു