കൊണ്ടുനടക്കാവുന്ന ശുചിമുറി ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അപൂർവ്വമായി പ്ലാറ്റ്ഫോമിലെ ശുചിമുറികളെ ആശ്രയിക്കേണ്ട അവസ്ഥ ട്രെയിനിലെ ജീവനക്കാർക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരമൊരു സംഭവമാണ് 125 ട്രെയിനുകൾ വൈകാൻ കാരണമായത്
സിയോൾ: മെട്രോ ട്രെയിൻ ജീവനക്കാരൻ ശുചിമുറിയിൽ പോയി. വൈകിയത് 125 ട്രെയിൻ സർവ്വീസുകൾ. ദക്ഷിണ കൊറിയയിലെ സിയോളിലാണ് സംഭവം. സിയോളിലെ മെട്രോ ലോക്കൽ ട്രെയിൻ ലൈൻ 2 വിലാണ് സംഭവം. വൃത്താകൃതിയിലുള്ള ലോക്കൽ ട്രെയിൻ ലൈൻ 2വിലെ പുറത്തുള്ള ട്രാക്കിൽ ഒരു ട്രെയിൻ നിർത്തിയിടേണ്ടി വന്നതിന് പിന്നാലെയാണ് സംഭവം.
ട്രെയിൻ നിർത്തി ശുചിമുറിയിലേക്ക് പോയ കണ്ടക്ടർക്ക് മറ്റൊരു നിലയിലാണ് ഏറ്റവും അടുത്ത ശുചിമുറി ലഭ്യമായിരുന്നത്. ശുചിമുറിയിൽ പോയി 4 മിനിറ്റ് 16 സെക്കൻഡിൽ തിരികെ എത്തിയപ്പോഴേയ്ക്കും കൃത്യസമയത്തിന് പേരുകേട്ട 125 സർവ്വീസുകളാണ് വൈകിയത്. ട്രാക്കിൽ മറ്റൊരു ട്രെയിൻ കിടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ പുനക്രമീകരിച്ച് സർവ്വീസ് നടത്തിയെങ്കിലും 20 മിനിറ്റോളം സർവ്വീസുകൾ വൈകിയെന്നാണ് സിയോൾ മെട്രോ സ്ഥിരീകരിക്കുന്നത്.
undefined
ഈ ട്രാക്കിൽ ജോലി ചെയ്യേണ്ടി വരുന്ന കണ്ടക്ടർമാർക്ക് മൂന്ന് മണിക്കൂറിലേറെയാണ് ഇടവേളകളിലില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത്. കൊണ്ടുനടക്കാവുന്ന ശുചിമുറി ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അപൂർവ്വമായി പ്ലാറ്റ്ഫോമിലെ ശുചിമുറികളെ ആശ്രയിക്കേണ്ട അവസ്ഥ ഇവർക്ക് നേരിടേണ്ടാറുണ്ട്. പീക്ക് സമയങ്ങളിലെ ഇത്തരമൊരു ബ്രേക്ക് എന്നാൽ വലിയ രീതിയിലാണ് മെട്രോ യാത്രക്കാരെ ബാധിക്കുന്നത്.
ട്രെയിനുകൾ വൈകിയെങ്കിലും യാത്രക്കാർക്ക് സാരമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ലെന്നാണ് സിയോൾ മെട്രോ അധികൃതർ വിശദമാക്കുന്നത്. പൊതുഗതാഗത സർവ്വീസിലെ ജോലിക്കാർക്കിടയിൽ വലിയ രീതിയിലെ അതൃപ്തി പെരുകുന്നതിനിടയിലാണ് നിലവിലെ സംഭവം. റെയിൽവേ, സബ് വേ അടക്കമുള്ള പൊതു ഗതാഗത സർവ്വീസിലെ 70000 തൊഴിലാളികൾ അടുത്ത മാസം സമരത്തിലേക്ക് തയ്യാറെടുക്കുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊറിയ റെയിൽ ബോർഡ്, സിയോൾ മെട്രോ , സിയോൾ സബ് വേ അടക്കമുള്ള സർവ്വീസിലെ ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും തൊഴിലിടത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം