30 വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടം, മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍; പരിഹാസം പ്രശംസയിലേക്ക് മാറിയത് ഇങ്ങനെ

First Published | Sep 13, 2020, 10:54 AM IST

വറ്റി വരണ്ടു കിടന്ന ഗ്രാമത്തിലേക്ക് മുപ്പത് വര്‍ഷംകൊണ്ട് കനാല്‍ നിര്‍മ്മിച്ച് ലോംഗി ഭുയന്‍. കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്ത് നിര്‍മ്മിച്ചത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍. ഒന്നിച്ച് കനാല്‍ നിര്‍മ്മിക്കാമെന്ന ലോംഗിയുടെ ആവശ്യം നിരസിച്ച് ഒറ്റയാള്‍ പോരാട്ടത്തെ പരിഹസിച്ച നാട്ടുകാരുടെ അഞ്ഞൂറ് ഏക്കറോളം വരുന്ന കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കുന്നത് ലോംഗിയുടെ കനാല്‍. 

വരണ്ട് കിടന്ന ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഒറ്റയാള്‍പോരാട്ടം നയിച്ച് ഈ ബീഹാറുകാരന്‍. ഗ്രാമത്തിന് സമീപത്തെ മലകളില്‍ നിന്ന് വരുന്ന മഴവെള്ളം സംഭരിക്കാനായി മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാലാണ് ബിഹാറിലെ കോതിലാവ സ്വദേശി ലോംഗി ഭുയന്‍ നിര്‍മ്മിച്ചത്. ബിഹാറിലെ ഗയയ്ക്ക് സമീപമുള്ള ലാത്വ മേഖലയ്ക്ക് സമീപമാണ് ഈ പ്രദേശമുള്ളത്.
undefined
ഗ്രാമത്തിലുണ്ടാക്കിയ കുളത്തിലേക്ക് എത്തുന്ന രീതിയിലാണ് ഈ കനാല്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുപ്പത് വര്‍ഷത്തോളം തനിച്ചുള്ള പരിശ്രമഫലമാണ് ഈ കനാല്‍. യന്ത്ര സംവിധാനങ്ങളൊന്നും കൂടാതെ കൈക്കോട്ടുപയോഗിച്ചായിരുന്നു ലോംഗി ഈ കനാല്‍ നിര്‍മ്മിച്ചത്. കടുത്ത വേനലില്‍ കാലികളെ തീറ്റിക്കാനായി ഗ്രാമത്തില് നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള കുന്നുകളിലാണ് ലോംഗി പോയിരുന്നത്. കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്തായിരുന്നു കനാലിന്‍റെ നിര്‍മ്മാണം. താന്‍ കനാല്‍ വെട്ടുന്നത് നിരവധിപ്പേര്‍ കണ്ടിരുന്നുവെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായിരുന്നില്ല. ജലക്ഷാമം മൂലം നിരവധിപ്പേര്‍ ഗ്രമാം വിട്ട് നഗരങ്ങളിലേക്ക് കുടിയേറിയിട്ടും ഇവിടെ വിട്ട് പോകാന്‍ ലോംഗി തയ്യാറായില്ല.
undefined

Latest Videos


കാടുകളും മലകളാലും ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലാണ് ഈ പ്രദേശമുള്ളത്. ഗയയിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള ഈ ഗ്രാമത്തിലെ ആളുകളെ മാവോയിസ്റ്റുകളെ സഹായിക്കുന്നവരായാണ് കണക്ക്കൂട്ടിയിരുന്നത്. കൃഷിയും കാലിവളര്‍ത്തലുമാണ് ഗ്രാമീണരുടെ മുഖ്യ ജീവനോപാധി. മഴക്കാലങ്ങളില്‍ മലകളില്‍ നിന്ന് വരുന്ന വെള്ളം പാഴായിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലോംഗി ഇത്തരമൊരു ശ്രമത്തില്‍ ഏര്‍പ്പെട്ടത്.
undefined
കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ഈ കനാലിന്‍റെ നിര്‍മ്മാണത്തിലാണ് ലോംഗിയുള്ളത്. കാലി നോട്ടവും കനാല്‍ പണിയുമായി പോയിരുന്ന തനിക്ക് പരിഹാസം നേരിട്ടെങ്കിലും അതൊന്നും ലോംഗി കണക്കിലെടുത്തില്ല. ഗ്രാമത്തില്‍ വെള്ളം സുലഭമായാല്‍ ആര്‍ക്കും ജീവനോപാധി തേടി മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടി വരില്ലന്നത് മാത്രമായിരുന്നു ലോംഗിയുടെ പ്രതീക്ഷ. കനാല്‍ പണി പൂര്‍ത്തിയായി ഗ്രാമത്തില്‍ വെള്ളമെത്തിയതോടെ ലോംഗിക്ക് പ്രശംസാ പ്രവാഹമാണ്. സ്വന്തം കാര്യം നോക്കാതെ മുഴുവന്‍ ഗ്രാമീണര്‍ക്കും ഉപകാരപ്രദമായ കാര്യമാണ് ലോംഗി ചെയ്തിരിക്കുന്നതെന്നാണ് ഗ്രാമീണര്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നത്. നാലടി വീതിയും 3 അടി ആഴത്തിലുമാണ് കനാല്‍ നിര്‍മ്മിച്ചിട്ടുള്ളത്. 500 ഏക്കറോളം കൃഷിയിടത്തിന് ഉപകാരപ്രദമാകുന്നതാണ് കനാല്‍.
undefined
ഭാര്യയ്ക്ക് ആശുപത്രി സേവനം ഉറപ്പാക്കുന്നതിന് കാലതാമസം വരാന്‍ കാരണമായ മല തുരന്ന് പാത നിര്‍മ്മിച്ച ഗെഹ്വാര്‍ ഗ്രാമത്തിലെ ദശരഥ് മാഞ്ജിയോടാണ് ലോംഗിയേയും നാട്ടുകാര്‍ ഉപമിക്കുന്നത്. ബിഹാറിലെ തന്നെ ഗ്രാമമായ ഗെഹ്വാറില്‍ രണ്ട് പതിറ്റാണ്ട് നീണ്ട പരിശ്രമത്തിനൊടുവിലാണ് ദശരഥ് മാഞ്ജി റോഡ് നിര്‍മ്മിച്ചത്. 1960 മുതല്‍ തുടങ്ങിയ റോഡ് നിര്‍മ്മാണ് അവസാനിച്ചത് 1982ലായിരുന്നു. 30 അടി വീതിയും 360 അടി നീളവുമുള്ള ഈ പാത വാസിര്‍ ഗഞ്ജില്‍ നിന്ന് ഗയയിലെ അത്രി ബ്ലോക്കിലേക്കുള്ള ദൂരം 50 കിലോമീറ്ററില്‍ നിന്ന് 10 കിലോമീറ്ററായി കുറയാന്‍ കാരണമായിരുന്നു.
undefined
click me!