ഷിമോഗ സ്ഫോടനം; ക്വാറിയിലേക്ക് കൊണ്ടുവന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറ് മരണം

First Published | Jan 22, 2021, 1:37 PM IST

ര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയില്‍ ഇന്നലെ രാത്രിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് സ്ഫോടനം നടന്നത്. ശിവമോഗ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഹുനസോഡു എന്ന പ്രദേശത്തെ സ്വകാര്യ കരിങ്കല്‍ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിത മേഖലയിൽ സ്ഥിതിചെയ്യുന്ന ലൈസൻസുള്ള ക്രഷിംഗ് യൂണിറ്റിലാണ് സംഭവം. ക്വാറിയില്‍ സ്ഫോടനത്തിനായി കൊണ്ടു വന്ന ജെലാറ്റിൻ സ്റ്റിക്കുകള്‍ കൊണ്ടുവന്ന ലോറി പൊട്ടിത്തെറിച്ചതാണ് അപടകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീഹാറിൽ നിന്നുള്ള ക്വാറി തൊഴിലാളികളാണ് മരിച്ചവരിലേറെയും. വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് യെഡിയൂരപ്പ ഉത്തരവിട്ടു. 

Karnataka Shimoga blast 6 killed
ഷിമോഗയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ഹന്‍സോഡുവില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറിയിലേക്ക് കൊണ്ടുവന്ന ഒരു ട്രക്ക് ജെലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ശിവമോഗ എം‌എൽ‌എ അശോക് നായിക് പറഞ്ഞു.
Karnataka Shimoga blast 6 killed
അനധികൃത കല്ല് ക്രഷർ യൂണിറ്റുകൾക്കും അനധികൃത ഖനനത്തിനെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഈശ്വരപ്പ പറഞ്ഞു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)

മുഖ്യമന്ത്രി ജെ എസ് യെദ്യൂരപ്പ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാല്‍, സ്‌ഫോടനത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ലെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.
മുതിർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. സ്ഫോടനം മൂലം ഭൂകമ്പത്തിന് സമാനമായ അവസ്ഥയായിരുന്നെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്.
സ്ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകള്‍ രാത്രി ഇറങ്ങിയോടി. എന്നാല്‍, പ്രദേശത്ത് ഭൂകമ്പ സാധ്യതകളില്ലായിരുന്നെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സ്ഫോടനത്തെ തുടര്‍ന്ന് ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയതായി ഷിമോഗ ഡെപ്യൂട്ടി കമ്മീഷണർ കെ.ബി.ശിവകുമാർ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞതായും ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്ന ട്രക്ക് കത്തിയമര്‍ന്നതായും പൊലീസ് പറഞ്ഞു.
ഇതുവരെയായി സംഭവ സ്ഥലത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി ശിവമോഗ ജില്ലാ കളക്ടർ അറിയിച്ചു.
മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയിലാണ്. അതിനാല്‍ മരണ സംഖ്യ എത്രയെന്ന് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും.
ബംഗളൂരുവില്‍ നിന്ന് വിദഗ്ദസംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലം സീല്‍ ചെയ്തു. നൂറ് കണക്കിന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ഷിമോഗാ ജില്ലയിലെ ഹന്‍സോഡു.
ഷിമോഗ, ചിക്കമഗളൂരു ജില്ലകളിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. സംഭവ സ്ഥലത്തിനടുത്തുള്ള റോഡുകളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു.
ക്വാറി ഉടമ സുധാകറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിസിനസ്സ് പങ്കാളിയായ ഗാന്ധദ മനേയ നരാഷിമയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. അവിനാശ് കുൽക്കർണി എന്നയാളില്‍ നിന്ന് ഇരുവരും ഭൂമി പാട്ടത്തിനെടുത്ത് ക്വാറി നടത്തുകയായിരുന്നുനെന്ന് പൊലീസ് പറഞ്ഞു.

Latest Videos

click me!