ആറ് മാസം പിന്നിട്ട് കര്‍ഷക സമരം; മോദി സർക്കാരിന്‍റെ കോലം കത്തിച്ച് പ്രതിഷേധം

First Published | May 26, 2021, 7:14 PM IST

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകര്‍, സമരം ആറ് മാസം പിന്നിട്ടതിന്‍റെ ഭാഗമായി ഇന്ന് കരിദിനം ആചരിച്ചു. സിംഘു അടക്കുമുള്ള സമരസ്ഥലങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കോലം കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപക സമരപരിപാടികൾ കർഷകർ പ്രഖ്യാപിച്ചത്. കരിദിനം ആചരിക്കുന്നതിനോടൊപ്പം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ കോലം കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോയില്‍ നിന്ന് ധനേഷ് രവീന്ദ്രന്‍, ഷിജോ ജോര്‍ജ്ജ്. 

ഈ ആഴ്ച തന്നെ സമരത്തിന്‍റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംയുക്ത സമരസമിതി യോഗം ചേരുമെന്ന് അറിയിച്ചു.
undefined
വിളവെടുപ്പിനായി കര്‍ഷകര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ച് പോയതും കൊവിഡ് വ്യാപനവും മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ഷക സമരം അത്ര ശക്തമായിരുന്നില്ല.
undefined

Latest Videos


undefined
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന് ചെറിയൊരു ആശ്വാസം വന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ വീണ്ടും ദില്ലി അതിര്‍ത്തിയിലേക്ക് എത്തിത്തുടങ്ങി.
undefined
പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞതും കര്‍ഷകര്‍, സിംഘു അടക്കമുള്ള സമരഭൂമിയില്‍ തിരിച്ചെത്തുന്നതിന് കാരണമായി.
undefined
undefined
സമരഭൂമിയില്‍ കര്‍ഷകര്‍ സജീവമായതോടെ സമരത്തിന്‍റെ ആറാം മാസം തികയുന്ന ഇന്ന് കരിദിനമാചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കുകയായിരുന്നു.
undefined
ഇതിന്‍റെ ഭാഗമായി തിക്രി, ഗാസിപ്പൂര്‍, സിംഘു അടക്കമുള്ള ദില്ലി അതിര്‍ത്തികളില്‍ കരിക്കൊടി ഉയര്‍ത്തി. സമര വേദിയിലും ട്രാക്ടറുകളിലും കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തി.
undefined
undefined
തുടര്‍ന്ന് കര്‍ഷകര്‍ അതിര്‍ത്തികളില്‍ പ്രതിഷേധ ജാഥയും നടത്തി. ജാഥയ്ക്കൊടുവില്‍ കര്‍ഷകര്‍ സിംഘു അടക്കമുള്ള സമരവേദികളിലും ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങളിലും വീടുകളിലും കറുത്ത കൊടി ഉയര്‍ത്തി, മോദി സർക്കാരിന്‍റെ കോലം കത്തിച്ചു.
undefined
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയായും വിവാദ നിയമങ്ങളെ സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.
undefined
undefined
എന്നാല്‍, പ്രത്യേക ആവശ്യങ്ങളുന്നയിക്കാതെ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
undefined
സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്‍റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു.
undefined
undefined
നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിന്‍റെ തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘടന അറിയിച്ചു.
undefined
കേന്ദ്രസര്‍ക്കാര്‍ 2020 ല്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമ ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ആറ് മാസമായി ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക സമരം നടക്കുന്നത്.
undefined
undefined
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, എന്നീ ബില്ലുകളാണ് കേന്ദ്രം ഒരുമിച്ച് ലോക്സഭയിൽ അവതരിപ്പിച്ചത്.
undefined
കര്‍ഷകരുടെ അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും കര്‍ഷകര്‍ ഇതിനെ തള്ളിക്കളഞ്ഞു.
undefined
undefined
പുതിയ ബില്ലില്‍ വിളയുടെ അടിസ്ഥാന വില നിര്‍ണ്ണയാധികാരം സര്‍ക്കാര്‍ എടുത്ത് കളഞ്ഞെന്നും ഇത് കര്‍ഷകരെയല്ല കോര്‍പ്പറേറ്റുകളെയാണ് സഹായിക്കുന്നതെന്നുമാണ് കര്‍ഷകരുടെ പ്രധാന ആരോപണം.
undefined
ഇതേ തുടര്‍ന്ന് 2020 നവംബര്‍ 26 ന് ദില്ലി ചലോ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെത്തിയത്.
undefined
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലേക്ക് ഒഴുകിയത് അന്താരാഷ്ട്രാ തലത്തില്‍ തന്നെ വാര്‍ത്തയായി.
undefined
ഇതോടെ നിരവധി പ്രമുഖര്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined
click me!