കൊവിഡ് 19; മിക്ക കേസുകളിലും ലക്ഷണങ്ങള്‍ കാണുന്നത് ഈ ക്രമത്തില്‍...

First Published | Sep 18, 2020, 10:51 PM IST

കൊവിഡ് 19 രോഗബാധയുടെ പ്രധാന ലക്ഷണങ്ങളെല്ലാം ഇതിനോടകം നാമെല്ലാം മനസിലാക്കിയിരിക്കും. എന്നാല്‍ മിക്ക കേസുകളിലും ഈ ലക്ഷണങ്ങള്‍ക്ക് ഒരു ക്രമം ഉണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയ'യില്‍ നിന്നുള്ള ഗവേഷകരുടേതാണ് ഈ പഠനറിപ്പോര്‍ട്ട്.
 

സാധാരണഗതിയില്‍ വരുന്ന ജലദോഷപ്പനികളില്‍ അധികവും ജലദോഷവും ചുമയുമാണ് ആദ്യ വരികയെങ്കില്‍ കൊവിഡിന്റെ കാര്യത്തില്‍ മിക്കവരിലും പനിയാണത്രേ ആദ്യം ഉണ്ടാവുക.
undefined
രണ്ടാമതായി ചുമയും പേശീവേദനയും ആരംഭിക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്.
undefined

Latest Videos


മൂന്നാമതായി ക്ഷീണം, ഛര്‍ദ്ദി എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേക്കാണത്രേ രോഗി കടക്കുക.
undefined
നാലാമതായി കാണുന്ന ലക്ഷണം വയറിളക്കമായിരിക്കുമെന്നും പഠനം പറയുന്നു.
undefined
അഞ്ചാമതായി, അതായത് ഏറ്റവും അവസാനമായാണ് ശ്വാസതടസം നേരിടുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ നിന്നുള്ള 55,000 കൊവിഡ് രോഗികളുടെ കേസ് വിശദാംശങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.
undefined
click me!