മരുന്നില്ലാതെ മലബന്ധം അകറ്റാന്‍ ഇതാ അഞ്ച് ടിപ്‌സ്

First Published | Mar 31, 2021, 9:45 PM IST

മലബന്ധം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഗര്‍ഭിണികളിലും പ്രായമേറിയവരിലും മലബന്ധം കൂടുതലായി കണ്ടുവരാറുണ്ട്. അര്‍ശസ്സ്, ഫിഷര്‍ തുടങ്ങിയ മലദ്വാര പ്രശ്നങ്ങളും മലബന്ധം ഉണ്ടാക്കാം. വേദനാസംഹാരികള്‍, രക്താതിമര്‍ദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍, മാനസികരോഗത്തിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ പാര്‍ശ്വഫലമായും മലബന്ധം ഉണ്ടാകാം. മലബന്ധം ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ...

ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. മലബന്ധം ലഘൂകരിക്കുന്നതിനുള്ള ആദ്യപടിയാണ് ഇത്. ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു കൊണ്ട് എല്ലാ ദിവസവും ആരംഭിക്കുക.
undefined
അധികം പഴുക്കാത്ത വാഴപ്പഴം വേവിച്ച് കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഉപ്പ്, കുരുമുളകുപൊടി, കറുവപ്പട്ട എന്നിവയെല്ലാം ചേർത്ത് പഴം കഷ്ണങ്ങളാക്കി കഴിക്കാം. അല്ലെങ്കിൽ വെറുതെ കഴിക്കുകയും ചെയ്യാം.
undefined

Latest Videos


സലാഡുകൾ, ധാന്യങ്ങൾ, സ്മൂത്തികൾ, പായസങ്ങൾ എന്നിവയിൽ ഉണക്കമുന്തിരി ചേർക്കുന്നത് ധാരാളം ​ഗുണങ്ങൾ നൽകുന്നു. മലബന്ധം ലഘൂകരിക്കാൻ മികച്ച മാർഗങ്ങളിൽ ഒന്നാണിത്.
undefined
ആപ്പിളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. പക്ഷേ പലരും ആപ്പിൾതൊലി കളഞ്ഞ് കഴിക്കുന്നതാണ് കാണാറുള്ളത്. അങ്ങനെ കഴിക്കരുത്. പെക്റ്റിൻ എന്ന ഘടകം അടങ്ങിയിരിക്കുന്ന ആപ്പിൾ തൊലി വളരെ നല്ലതാണ്. മലബന്ധം അകറ്റാൻ ആപ്പിൾ മികച്ചൊരു പഴമാണ്.
undefined
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചൂടുള്ള പാലിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനുള്ള ഫലപ്രദവും മികച്ചതുമായ ഒരു മാർഗമാണ്.
undefined
click me!