കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം...? വീട്ടിലുണ്ട് പരിഹാരം

First Published | Apr 5, 2021, 12:21 PM IST

കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലേരയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഉറക്കമില്ലായ്മ, മണിക്കൂറോളം കമ്പ്യൂട്ടർ നോക്കുക, വെള്ളം കുടിക്കാതിരിക്കുക എന്നിവയെല്ലാം കണ്ണിന് താഴേ കറുപ്പ് ഉണ്ടാകാനുള്ള ചില കാരണങ്ങളാണ്. വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് കണ്ണിന് ചുറ്റമുള്ള കറുപ്പ് എളുപ്പം അകറ്റാം...

മൂന്ന് ടീസ്പൂൺ മുട്ടയുടെ വെള്ള കണ്ണുകൾക്ക് ചുറ്റും പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഇടാവുന്നതാണ്. കണ്ണിന് ചുറ്റമുള്ള കറുപ്പകറ്റാൻ സഹായിക്കും.
undefined
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് കണ്ണിന് ചുറ്റും ഇടുക. ഇത് കറുപ്പകറ്റാൻ മികച്ചൊരു പ്രതിവിധിയാണ്.
undefined

Latest Videos


നാരങ്ങനീരും തേനും യോജിപ്പിച്ച് കണ്ണിന് താഴേ ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചുളിവും കറുപ്പും അകറ്റാൻ ഏറെ നല്ലതാണ്.
undefined
രണ്ട് ടീസ്പൂൺ തെെരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും ചേർത്ത് കണ്ണിന് താഴേ ഇടുന്നത് ചുളിവ് കുറയ്ക്കാൻ സഹായിക്കുന്നു.
undefined
രണ്ട് ടീസ്പൂൺ തക്കാളി നീര് കണ്ണിനും കഴുത്തിനും ചുറ്റും പുരട്ടുന്നത് കറുപ്പ് അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഇടുക.
undefined
click me!