High cholesterol : ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

First Published | Aug 15, 2022, 10:34 AM IST

പ്രോട്ടീനുകൾ ഒരു വ്യക്തിയുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീനുകൾ നൽകാൻ കഴിയുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ പ്രോട്ടീനുകളുടെ അഭാവം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.

good cholesterol

ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് എല്ലാത്തരം പ്രോട്ടീനുകളും കഴിക്കാൻ കഴിഞ്ഞേക്കില്ല. ചുവന്ന മാംസം, സംസ്കരിച്ച മാംസം തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകളിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

വാൾനട്ടിൽ ആൽഫ ലിനോലെനിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്.  ഉയർന്ന അളവിലുള്ള ചീത്ത കൊളസ്ട്രോൾ ഉള്ളവർക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് വാൾനട്ട്. കൂടാതെ, ദിവസവും വാൽനട്ട് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.


ധാന്യങ്ങൾ കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ്. അവ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കും. അതോടൊപ്പം ശരീരത്തിലെ ഗ്ലൂക്കോസ് പ്രതികരണം മെച്ചപ്പെടുത്താനും ഇതിന് കഴിയും.

ദഹനത്തിന് മാത്രമല്ല ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും പയർവർ​ഗങ്ങൾ ഫലപ്രദമാണ്.
 

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, "മോശം" കൊളസ്ട്രോൾ കുറയ്ക്കുന്നു. ലയിക്കുന്ന നാരുകൾ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കും. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ഓട്സ് സഹായകമാണ്.

Latest Videos

click me!