പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് ദീപിക പദുക്കോണ്‍

First Published | Sep 8, 2021, 6:07 PM IST

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. സാമൂഹ്യമാധ്യമങ്ങളിലും ദീപിക പദുക്കോണ്‍ സജീവമായി ഇടപെടാറുണ്ട്. ദീപിക പദുക്കോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് ദീപിക പദുക്കോണ്‍.

രണ്‍വീര്‍ സിംഗിന്റെ നായികയായി അഭിനയിച്ച 83 ആണ് ദീപിക പദുക്കോണിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രഭാസിന്റെ നായികയായിട്ട് അഭിനയിക്കുന്നതും ദീപിക പദുക്കോണാണ്.


ഹൃത്വിക് റോഷന്റെ നായികയായിട്ടുള്ള ചിത്രമായ ഫൈറ്ററിന്റെ റിലീസ് 2023ന് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

ശകുൻ ബത്രയുടെ സംവിധാനത്തിലുള്ള പേരിടാത്ത ചിത്രത്തിലും ദീപിക പദുക്കോണ്‍ തന്നെയാണ് നായികയായി അഭിനയിച്ചത്.

രാജ്യത്തെ പ്രധാനപ്പെട്ട നായികയായി ചിത്രങ്ങളില്‍ സജീവസാന്നിദ്ധ്യമായി തുടരുമ്പോഴും സാമൂഹ്യമാധ്യമങ്ങളിലും ദീപിക പദുക്കോണ്‍ ഇടപെടാറുണ്ട്.

ദീപിക പദുക്കോണ്‍ സ്വന്തം ഫോട്ടോഷൂട്ട് പങ്കുവയ്‍ക്കുകയും അത് വൻ ഹിറ്റായി മാറിയിരിക്കുകയും ചെയ്യുകയാണ്.
 

പ്രത്യേകിച്ച് ക്യാപ്ഷൻ ഒന്നും എഴുതാതെ ആണ് ദീപിക പദുക്കോണ്‍ ഇൻസ്റ്റാഗ്രാമില്‍ ഇത്തവണ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ വസ്‍ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടില്‍ വിവിധ പോസുകളിലാണ് ബോളിവുഡിലെ ഹിറ്റ് താരം ദീപിക പദുക്കോണുള്ളത്.

ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിതകഥയുമായി എത്തിയ, ആസിഡ് അക്രമണത്തെ അതിജീവിച്ച യുവതിയായ മാലതിയായി അഭിനയിച്ച  ഛപാക് എന്ന ചിത്രമാണ്  ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Latest Videos

click me!