പരസ്‍പര സ്‍നേഹത്തോടെ ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിഘട്ടത്തിൽ നമുക്കുവേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും, പൊലീസ് ഉദ്യോഗസ്ഥർക്കും, മറ്റെല്ലാ സുമനസ്സുകളെയും സ്‍നേഹത്തോടെ ഓർത്തും, ഈ മഹാമാരി എത്രയും വേഗം മാറണമെന്ന് പ്രാർത്ഥിച്ചും ഏവർക്കും നേരുന്നു ചെറിയ പെരുന്നാൾ ആശംസകൾ എന്നാണ് അമേയ എഴുതിയിരിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് അമേയ സൂചിപ്പിക്കുന്നു.
എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുകയാണ് അമേയ.
എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പിന്നെ ജീവിതത്തില്‍ ആരൊക്ക തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല എന്ന ക്യാപ്ഷനോടെയുള്ള ഫോട്ടോഷൂട്ടും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമേയ തന്നെയായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നത്.
ദ പ്രീസ്റ്റ് ആണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
കൊവിഡിനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയും അടുത്തിടെ ഫോട്ടോഷൂട്ടിലൂടെ അമേയ രംഗത്ത് എത്തിയിരുന്നു.
കൊവിഡിനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നായിരുന്നു അമേയ എഴുതിയത്.
അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും, വാട്‍സാപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും എന്നായിരുന്നു അമേയ എഴുതിയത്.