ബജറ്റ് ശത കോടിക്ക് മുകളില്‍ ബോക്സോഫീസില്‍ 8 നിലയില്‍ പൊട്ടിയ 8 ബോളിവുഡ് ചിത്രങ്ങള്‍

First Published May 3, 2024, 5:17 PM IST

ബോളിവുഡിന് കൊവിഡിന് ശേഷം നല്ലകാലം അല്ലെന്നാണ് പറയുന്നത്. പഠാനും, ജവാനുമൊക്കെ വന്‍ വിജയങ്ങള്‍ ആയെങ്കിലും. അതിനപ്പുറം 2024ലിന്‍റെ ആദ്യ പകുതിയും ബോളിവുഡിന് വലിയ വിജയങ്ങളൊന്നും ഇല്ല. മുടക്കുമുതലാണ് പലപ്പോഴും ബോളിവുഡിനെ ചതിക്കുന്നത് 150 മുതല്‍ 300 കോടിവരെ മുടക്കുമുതലില്‍ വരുന്ന ചിത്രങ്ങള്‍ ബോക്സോഫീസില്‍ പ്രദേശിക സിനിമയുടെ അത്ര പോലും കളക്ഷന്‍ നേടുന്നില്ല. ഇത്തരത്തില്‍ ബോളിവുഡിനെ തീര്‍ത്തും നിരാശപ്പെടുത്തിയ ചില ചിത്രങ്ങളെ പരിചയപ്പെടാം.
 

ബോളിവുഡ് ഹിറ്റുകള്‍ ഫ്ലോപ്പുകള്‍

ബോളിവുഡിന് കൊവിഡിന് ശേഷം നല്ലകാലം അല്ലെന്നാണ് പറയുന്നത്. പഠാനും, ജവാനുമൊക്കെ വന്‍ വിജയങ്ങള്‍ ആയെങ്കിലും. അതിനപ്പുറം 2024ലിന്‍റെ ആദ്യ പകുതിയും ബോളിവുഡിന് വലിയ വിജയങ്ങളൊന്നും ഇല്ല. മുടക്കുമുതലാണ് പലപ്പോഴും ബോളിവുഡിനെ ചതിക്കുന്നത് 150 മുതല്‍ 300 കോടിവരെ മുടക്കുമുതലില്‍ വരുന്ന ചിത്രങ്ങള്‍ ബോക്സോഫീസില്‍ പ്രദേശിക സിനിമയുടെ അത്ര പോലും കളക്ഷന്‍ നേടുന്നില്ല. ഇത്തരത്തില്‍ ബോളിവുഡിനെ തീര്‍ത്തും നിരാശപ്പെടുത്തിയ ചില ചിത്രങ്ങളെ പരിചയപ്പെടാം.
 

ബഡേ മിയാൻ ഛോട്ടേ മിയാന്‍

അക്ഷയ് കുമാര്‍  ടൈഗർ ഷ്റോഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം. ഈ വര്‍ഷം ഈദിനാണ് തീയറ്ററില്‍ എത്തിയത്. 250 കോടിയോളം മുതല്‍ മുടക്കിയെടുത്ത ചിത്രം 21 ദിവസത്തില്‍ ആഗോളതലത്തില്‍ 106 കോടിയാണ് നേടിയത്. ചിത്രം വലിയൊരു പരാജയത്തിലേക്കാണ് എന്നാണ് സൂചന.

Latest Videos


കലങ്ക്

150 കോടിക്കാണ് വ്യത്യസ്ത തലമുറയുടെ പ്രണയം പറയുന്ന ചിത്രം എത്തിയത്. അഭിഷേക് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്. ധര്‍മ്മ പ്രൊഡക്ഷന്‍റെ ബാനറില്‍ കരണ്‍ ജോഹറായിരുന്നു നിര്‍മ്മാണ് ചിത്രം വെറും 148 കോടിയാണ് നേടിയത്. അതായത് മുടക്കുമുതല്‍ പോലും കിട്ടിയില്ല. 

സീറോ

ഷാരൂഖ് നായകനായി എത്തിയ ചിത്രമാണ് സീറോ. 2019 ല്‍ ഇറങ്ങിയ ചിത്രം എന്നാല്‍ വന്‍ താര നിര ഉണ്ടായിട്ടും വലിയ പരാജയമായിരുന്നു. 200 കോടി ചിലവിലാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ ചിത്രം നേടിയ കളക്ഷന്‍ വെറും 178 കോടി മാത്രം ആയിരുന്നു. 

ബോംബെ വെല്‍വറ്റ്

വന്‍ പ്രതീക്ഷയില്‍ എത്തിയ പിരീയിഡ് ഗ്യാങ്സ്റ്റെര്‍ ചിത്രമായിരുന്നു ബോംബെ വെല്‍വറ്റ്. ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് 110 കോടിയോളമായിരുന്നു. ഫാന്‍റം ഫിലിംസ് നിര്‍മ്മിച്ച ചിത്രം അനുരാഗ് കശ്യപാണ് ഒരുക്കിയത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായി. 43 കോടി മാത്രമാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. 

സമ്രാട്ട് പൃഥ്വിരാജ്

അക്ഷയ് കുമാര്‍ നായകനായ ചരിത്ര സിനിമ നിര്‍മ്മിച്ചത് യാഷ് രാജ് ഫിലിംസാണ്. 220 കോടിയോളമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്. എന്നാല്‍ 2022 ല്‍ ഇറങ്ങിയ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായി. 99 കോടി മാത്രമായിരുന്നു ആഗോള തലത്തില്‍ ചിത്രത്തിന്‍റെ കളക്ഷന്‍. 

ആദി പുരുഷ്

രാമായണം അടിസ്ഥാനമാക്കി ഓം റൌട്ട് ഒരുക്കിയ ചിത്രം 450 കോടി ബജറ്റില്‍ എടുത്ത് 2023 ല്‍ ഇറങ്ങിയ ചിത്രമാണ്. ആദ്യ ദിനത്തില്‍ വലിയ ബോക്സോഫീസ് കളക്ഷന്‍ നേടിയ ചിത്രം പിന്നീട് വിവാദത്തില്‍ വീണു. 393 കോടിയാണ് ചിത്രം നേടിയത്.

തഗ്ഗ് ഓഫ് ഹിന്ദുസ്ഥാന്‍

ആമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ അടക്കം വന്‍ താര നിര എത്തിയ ചിത്രമായിരുന്നു ഇത്. 300 കോടിയോളം മുടക്കിയാണ് ചിത്രം എടുത്തത്. ചിത്രം ആഗോളതലത്തില്‍ തന്നെ മുടക്കുമുതലിന് അടുത്ത് എത്തിയില്ലെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍. യാഷ് രാജ് ഫിലിംസായിരുന്നു നിര്‍മ്മാതാക്കള്‍.

1983

കൊവിഡ് കാലത്ത് ഇന്ത്യയുടെ 1983 ലോകകപ്പ് വിജയം അടിസ്ഥാനമാക്കി എടുത്ത ചിത്രം. 200 കോടിക്കാണ് നിര്‍മ്മിച്ചതെങ്കിലും ബോക്സോഫീസില്‍ 100 കോടി പോലും നേടിയില്ല. ആകെ നേടിയത് 83 കോടിയായിരുന്നു. 

click me!