ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെട്ട ഈ ചിത്രങ്ങള്‍ എവിടെനിന്നെടുത്തതാണ്?

First Published | Jan 5, 2021, 7:24 PM IST

കമ്പ്യൂട്ടര്‍ മോണിറ്ററുകളിലാണ് നമ്മളാദ്യം ആ ഫോട്ടോകള്‍ ആദ്യം കണ്ടത്. കൃത്യമായി പറഞ്ഞാല്‍, വിന്‍ഡോസ് വാള്‍പേപ്പറുകളില്‍. അതിമനോഹരമായ ചില സ്ഥലങ്ങള്‍. ചില ഫോട്ടോകള്‍. കണ്ടുകണ്ട് ആ ചിത്രങ്ങള്‍ നമ്മുടെ ഉള്ളില്‍ പതിഞ്ഞു. അങ്ങനെ ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളായി അവ മാറി. എന്നാലും, ചില സംശയങ്ങള്‍ ആളുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. ഇവയൊക്കെ ശരിക്കുമുള്ള സ്ഥലങ്ങളാണോ? അതോ ഫോട്ടോഷോപ്പ് ഇമേജുകളോ? ആ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് താഴെ. 

ഇതാണ് അതിലേറ്റവും ശ്രദ്ധേയമായ ചിത്രം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് XP ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഡിഫോള്‍ട്ട് വാള്‍പ്പേപ്പര്‍. നാഷനല്‍ ജോാഗ്രഫിക് മാഗസിനിലെ മുന്‍ ഫോട്ടോഗ്രാഫര്‍ ചാള്‍സ് ഒ റിയര്‍ ആണ് 1996-ല്‍ ഈ ഫോട്ടോ പകര്‍ത്തിയത്. 2000-ല്‍ മൈക്രോസോഫ്റ്റ് ഇതിന്റെ പകര്‍പ്പവകാശം വാങ്ങി. 'ബ്ലിസ്' എന്നു പേരിട്ട ഈ ചിത്രമാണ് ലോകത്തേറ്റവുമധികം കാണപ്പെട്ട ചിത്രമായി കരുതുന്നത്.അയര്‍ലന്റിലെ ഒരു സ്ഥലമാണ് ഇതെന്നായിരുന്നു ആദ്യമുള്ള ധാരണ. എന്നാല്‍, പിന്നീട്, കാലിഫോര്‍ണിയയിലെ നാപ താഴ്‌വരയാണ് ഇതെന്ന് അറിവായി. ഫോട്ടോഷോപ്പ് വഴി മാറ്റങ്ങള്‍ വരുത്തിയ ചിത്രമാണ് ഇതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, ഫോട്ടോഗ്രാഫര്‍ അക്കാര്യം നിഷേധിക്കുന്നു.
undefined
നമീബിയയിലെ അതിമനോഹരമായ സെസൂസ്‌ലി മരുഭൂമിയെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം വിന്‍ഡോസ് വാള്‍പേപ്പറിലൂടെയാണ് ലോകശ്രദ്ധ നേടിയത്. മരുഭൂമിയുടെ സൗന്ദര്യമത്രയും കോരിയെടുത്ത ഈ ചിത്രം ഫോട്ടോ എഡിറ്റിംഗിലൂടെ മാറ്റിമറിച്ചതാണെന്നും അഭിപ്രായമുണ്ട്.
undefined

Latest Videos


മഞ്ഞു പൊതിഞ്ഞ ഈ മലനിരകള്‍, ജപ്പാനിലെ ഫ്യൂജി പര്‍വ്വതത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍, വാഷിംഗ്ടണിലെ റെയിനിയര്‍ പര്‍വ്വതതമാണ് ഈ ചിത്രമായതെന്നാണ് പറയപ്പെടുന്നത്.
undefined
സ്വര്‍ണ്ണനിറമുള്ള ഇലകള്‍ വീണുകിടക്കുന്ന ഈ വഴിത്താരയുടെ സൗന്ദര്യം അപാരമാണ്. ഫോട്ടോഷോപപ് ചിത്രമാണെന്ന് പലരും പറയാറുള്ള ഈ ചിത്രം എന്നാല്‍, യഥാര്‍ത്ഥമാണ്. കാനഡയിലെ ബര്‍ലിംഗ്ടണിലുള്ള പീറ്റര്‍ ബുറിയന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഇത് പകര്‍ത്തിയത്. എന്നാല്‍, ഈ സ്ഥലം എവിടെയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയിലെ ജോര്‍ജിയയിലുള്ള വില്യം ഹാരിസ് ഹോംസ്റ്റഡിന് അടുത്താണ് ഇതെന്നാണ് ഈ സ്ഥലം എവിടെയെന്ന് അന്വേഷിച്ച വാനിറ്റി ഫെയര്‍ ലേഖകന്‍ നിക് ടോഷെസ് പറയുന്നത്.
undefined
അമേരിക്കയിലെ പ്രശസ്തമായ ഗ്രാന്റ് കാന്യനെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം എന്നാല്‍, അവിടെ നിന്ന് എടുത്തതല്ല. അവിടെനിന്നും അകലയെുള്ള ആന്റലോപ് കാന്യനാണ് ഇതെന്നാണ് വിവരം.
undefined
ബ്രിട്ടനിലെ പ്രശസ്തമായ സ്‌റ്റോണ്‍ ഹെന്‍ജ് ആണിത്. ഇംഗ്ളണ്ടിന്റെ വടക്കുപടിഞ്ഞാറ് വില്‍റ്റ്ഷെയര്‍ കൗണ്ടിയിലെ സാലിസ്ബെറി പുല്‍പ്രതലങ്ങള്‍ക്ക് ഒത്ത നടുക്കാണ് സ്റ്റോണ്‍ ഹെന്‍ജ്. മഹാശിലായുഗ ശേഷിപ്പുകളിലൊന്നാണ് ഇത്.
undefined
click me!